
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. സെനാപതി ജില്ലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഇന്നലെയുണ്ടായ വെടിവയ്പിൽ ഒരു സി.ആർ.പി.എഫ് ജവാന് പരിക്കേറ്റു. നിരവധി വീടുകൾക്കും തീയിട്ടു. പിന്നാലെ പ്രദേശത്ത് പ്രതിഷേധവും റോഡ് ഉപരോധവുമുണ്ടായി. ഇന്നലെ പുലർച്ചെ 2.30ഓടെ തഫൗ കുക്കി ഗ്രാമത്തിലെ ഒരു വീടിനാണ് ആദ്യം അക്രമികൾ തീയിട്ടത്. തുടർന്ന് പുലർച്ചെ നാലോടെ നാഗ തഫൗ മേഖലയിലെ വീടുകൾക്ക് തീയിടുകയായിരുന്നു.
ഇതേതുടർന്നാണ് രാവിലെ 9.20ഓടെ തഫൗ നാഗ മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ വെടിവയ്പുണ്ടായത്. വെടിപയ്പിൽ പരിക്കേറ്റ സി.ആർ.പി.എഫ് ജവാനെ സെനാപതി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരഗതരമല്ല. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ സെനാപതി ഗേറ്റിന് സമീപം ദേശീയപാത-2ൽ തടിച്ചുകൂടി. റോഡിൽ മരക്കഷണങ്ങളും ടയറുകളും കത്തിച്ച് പ്രതിഷേധിച്ചതോടെ ഗതാഗതം തടസപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |