തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്. ഗ്രാമിന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 15,030 രൂപയായി. ഒരു പവന് 640 രൂപ വർദ്ധിച്ച് 1,20,240 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവില വലിയ രീതിയിൽ ഉയർന്നതിന് പിന്നാലെയാണ് കേരളത്തിലും സ്വർണവില കൂടിയത്.
ജൂണിലെ താഴ്ന്ന നിരക്കിൽനിന്ന് 17 ശതമാനം ഉയർച്ചയാണ് ഇന്നലെ രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ കോമെക്‌സ് സ്വർണ്ണവില ഔൺസിന് 3,942 ഡോളറിൽനിന്ന് 16 ശതമാനം ഉയർന്നു. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർദ്ധിപ്പിക്കില്ലെന്ന സൂചനകളും ബോണ്ട് വിപണിയിലെ തകർച്ചയുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.
കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണ്ണം ശേഖരിക്കുന്നതും ഇ.ടി.എഫ് നിക്ഷേപങ്ങളിലെ വർദ്ധനവും വില ഉയരാൻ കാരണമായെന്ന് എസ്.എസ്. വെൽത്ത് സ്ട്രീറ്റ് സ്ഥാപക സുഗന്ധ സച്ച്‌ദേവ പറഞ്ഞു. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും വർദ്ധിച്ചുവരുന്ന സർക്കാർ കടബാദ്ധ്യതകളും നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് ആകർഷിക്കുന്നു. യു.എസ്. ട്രഷറി ബോണ്ടുകളുടെ ആദായം 5.33 ശതമാനമായി ഉയർന്നത് സാമ്പത്തിക മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾക്ക് വഴിവച്ചു.
സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് രൂപ വർദ്ധിച്ച് ഒരു ഗ്രാമിന് 275 രൂപയായി. 10 ഗ്രാമിന് 2,750 രൂപയും 100 ഗ്രാമിന് 27,500 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,75,000 രൂപ നൽകണം.
Gold prices in Kerala rose again, with the price increasing by ₹80 per gram to ₹15,030. The price of one sovereign (8 grams) also rose by ₹640 to ₹1,20,240. The rise follows a sharp increase in international gold prices, driven by global economic uncertainty, central bank purchases and increased ETF investments. Silver prices in Kerala also increased by ₹5 per gram to ₹275.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |