ന്യൂഡൽഹി: യമുനാ നദിയിൽ കുളിക്കാനിറങ്ങിയ അപകടത്തിൽപ്പെട്ട നാലു കുട്ടികളിൽ ഒരാൾ മരിച്ചു. മൂന്നുപേർക്കായി തെരച്ചിൽ തുടരുന്നു. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് കുട്ടികൾ യമുനയിൽ കുളിക്കാനിറങ്ങിയത്. നാലുപേരും അപകടത്തിൽ പെടുകയായിരുന്നു.ആദ്യം അപകടത്തിൽപ്പെട്ട കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവരും നദിയിൽ മുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സ്കൂബ സംഘത്തിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിലാണ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |