SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.57 AM IST

വിദ്യാർത്ഥികൾക്കു നേരെ എ.കെ-47 ബീഹാർ പൊലീസ്, ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

vcb

ന്യൂഡൽഹി: നീറ്റ് പ്രതിഷേധത്തിനിടെ ബീഹാറിലെ സിവാൻ ജില്ലയിൽ വിദ്യാർത്ഥികൾക്കു നേരെ എ.കെ-47 തോക്ക് ഉപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗമായിരുന്ന അഭിഷേക് പട്ടേലിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട് 25ന് ബീഹാറിൽ നടന്ന ബന്ദിനിടെയാണിത്. പൊലീസും പ്രക്ഷോഭകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ എസ്.ഐ.ടി സംഘത്തിലുണ്ടായിുന്ന അഭിഷേക് വിദ്യാർത്ഥികൾക്കു നേരെ എ.കെ-47 ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. വെടിയേറ്റ് ചികിത്സയിലുള്ള ആരിഫ് (15) അടക്കം മൂന്നു പേരുടെ നില തൃപ്തികരമാണെന്ന് പട്നയിലെ ജയപ്രഭ മേദാന്ത ആശുപത്രി അധികൃതർ പറഞ്ഞു.

പെ​ല്ല​റ്റ് ​ഗ​ൺ​ ​പ്ര​യോ​ഗി​ച്ച ആ​ളെ​ ​തി​രി​ച്ച​റി​ഞ്ഞു

​സി.​ജെ.​പി​ ​പ്ര​ക്ഷോ​ഭ​ത്തി​നി​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ ​നേ​രെ​ ​പെ​ല്ല​റ്റ് ​ഗ​ൺ​ ​ഉ​പ​യോ​ഗി​ച്ച​ ​ദ്രു​ത​ക​ർ​മ്മ​ ​സേ​നാ​ ​(​റാ​പ്പി​ഡ് ​ആ​ക്‌​ഷ​ൻ​ ​ഫോ​ഴ്സ്)​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​തി​രി​ച്ച​റി​ഞ്ഞു.​ ​ജൂ​ലാ​യ് 20​ന് ​ന​ട​ന്ന​ ​പാ​ർ​ല​മെ​ന്റ് ​മാ​ർ​ച്ചി​നി​ടെ​ ​ഡ​ൽ​ഹി​ ​കൊ​ണാ​ട്ട് ​പ്ലേ​സി​ൽ​ ​വി​ന്യ​സി​ച്ച​ ​റാ​പ്പി​ഡ് ​ആ​ക്ഷ​ൻ​ ​ഫോ​ഴ്സി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ​നി​റ​യൊ​ഴി​ച്ച​തെ​ന്ന് ​സി.​ആ​ർ.​പി.​എ​ഫ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി.​ ​ഇ​യാ​ളു​ടെ​ ​പേ​ര് ​വി​വ​രം​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.


ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​ഡ്യൂ​ട്ടി​ ​ലോ​ഗ് ​(​പ്ര​വ​ർ​ത്ത​ന​ ​രേ​ഖ​)​ ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ ​കു​റ​ഞ്ഞ​ത് ​ഏ​ഴു​ ​റൗ​ണ്ട് ​വെ​ടി​യു​തി​ർ​ത്ത​താ​യി​ ​ക​ണ്ടെ​ത്തി.​ ​ഇ​തി​ൽ​ ​അ​ഞ്ച് ​റൗ​ണ്ട് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ ​നേ​രെ​യും​ ​ര​ണ്ട് ​റൗ​ണ്ട് ​നി​ല​ത്തേ​ക്കു​മാ​ണെ​ന്ന് ​സി.​ആ​ർ.​പി.​എ​ഫ് ​പ​റ​യു​ന്നു.​ ​സം​ഭ​വ​ത്തി​ൽ​ ​സി.​ആ​ർ.​പി.​എ​ഫ് ​ആ​ഭ്യ​ന്ത​ര​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​വ​രി​ക​യാ​ണ്.​ ​അ​ന്ന് ​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ ​ആ​ർ.​എ.​എ​ഫ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മൊ​ഴി​ക​ൾ,​ഡ്യൂ​ട്ടി​ ​ലോ​ഗ്,​ ​സം​ഭ​വ​ ​സ്ഥ​ല​ത്തെ​ ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പെ​ല്ല​റ്റ് ​ഗ​ൺ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ​മു​മ്പ് ​പ്ര​വ​ർ​ത്ത​ന​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​(​എ​സ്.​ഒ.​പി​)​ ​പാ​ലി​ച്ചി​രു​ന്നോ​ ​എ​ന്നും​ ​അ​ന്വേ​ഷി​ക്കും.​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​ഒ​രാ​ഴ്ച​യ്ക്ക​കം​ ​സി.​ആ​ർ.​പി.​എ​ഫ് ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ഗ്യാ​നേ​ന്ദ്ര​ ​പ്ര​താ​പ് ​സിം​ഗി​ന് ​സ​മ​ർ​പ്പി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360