SignIn
Kerala Kaumudi Online
Wednesday, 02 September 2026 8.05 PM IST

വാഹനങ്ങൾ തമ്മിൽ അകലം പാലിച്ചില്ലെങ്കിൽ പണി പാളും: വൻ തുക പിഴ ഈടാക്കാൻ സൗദി അറേബ്യ

saudi-arabia
സൗദി അറേബ്യ

റിയാദ്: റോഡിൽ വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാത്തവർക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ. മുൻപിൽ പോകുന്ന വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവർമാർക്ക് 300 റിയാൽ വരെ പിഴ ചുമത്തുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി സൗദി പബ്ലിക് സെക്യൂരിറ്റിയാണ് ട്രാഫിക് നിയമങ്ങൾ കർശനമാക്കിയത്. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിലും ഡ്രൈവർമാർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴും മതിയായഅകലം പാലിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുമെന്നും ഈ സാദ്ധ്യത കുറയ്ക്കാനാണ് നിയമം കർശനമാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.

നിയമങ്ങൾ പാലിക്കുന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഇല്ലെന്നും റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary

Saudi Arabia's Public Security has warned drivers failing to maintain safe distances between vehicles will face fines up to 300 Riyals. This measure tightens traffic laws to significantly reduce road accidents, particularly those caused by insufficient spacing during sudden braking or loss of control. Authorities emphasize strict enforcement for overall road safety.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAUDI ARABIA, SOUDI ARABIA TRAFFIC FINE, VEHICLE DISTANCE RULE, GULFNEWS, PRAVASI IN GULF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360