ദുബായ്: നാട്ടിൽ വില കുറയുമ്പോൾ പ്രവാസികൾക്കും ആശ്വാസമായി ദുബായിൽ സ്വർണവില ഇടിയുന്നു. 24 കാരറ്റ് സ്വർണത്തിന് മൂന്ന് ദിർഹമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 522 ദിർഹമായിരുന്നത് ഇന്ന് 519.25 ദിർമായി കുറഞ്ഞു. ഒൻപത് ദിവത്തിനുള്ളിൽ 39 ദിർമാണ് സ്വർണത്തിന് വിലയിടിഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് 480.75 ദിർഹവും 21 കാരറ്റിന് 461.0 ഉം 18 കാരറ്റിന് 395 ദിർഹവുമാണ് ഇന്നത്തെ വിപണിവില.
ഉയർന്ന ട്രഷറി യീൽഡുകളിൽ നിന്നുള്ള ശക്തമായ ആഘാതം സ്വർണവില ഇടിയുന്നതിന് സമ്മർദ്ദം ചെലുത്തുന്നതായി എക്‌സ് എസ്.കോം ബിസിനസ് ഡെവലപ്‌മെന്റ് മേധാവി സൈമൺ പീറ്റർ മസാബ്‌നി പറഞ്ഞു. ഉയർന്ന ചെലവ് സ്വർണവില വീണ്ടെടുക്കുന്നതിനെ തടസപ്പെടുത്തുന്നു. ഇത് ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്കിനെ ബാധിക്കുന്നുവെന്നും മസാബ്‌നി ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ വീണ്ടും വഷളായതും ഈ വർഷത്തെ ശേഷിക്കുന്ന കാലയളവിൽ ഫെഡറൽ റിസർവ് പണനയത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നതും ട്രഷറി യീൽഡുകൾ ഉയർന്ന നിലയിൽതന്നെ തുടരാൻ കാരണമാകുന്നുവെന്നും മസാബ്‌നി വ്യക്തമാക്കി.
Gold prices in Dubai have fallen, offering relief to expats. The price of 24-carat gold decreased by 3 dirhams today, from 522 to 519.25 dirhams per gram. Over the past nine days, gold prices have dropped by 39 dirhams. Analysts attribute this decline to high treasury yields, escalating West Asia tensions, and Federal Reserve policy concerns.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |