
ചെന്നൈ: ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ. ശേഖർ വിശ്വനാഥന് 'ഉലഗ തമിഴർ മാമണി' പുരസ്‌കാരം. മൗറീഷ്യസിൽ നടന്ന 13-ാമത് ഗ്ളോബൽ തമിഴ് ഇക്കണോമിക് കോൺഫറൻസിലും ആഗോള ഇക്കണോമിക് സമ്മിറ്റിലും നടന്ന ചടങ്ങിൽ മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗൊഖൂൽ പുരസ്‌കാരം സമ്മാനിച്ചു. സെപ്തംബർ 11 മുതൽ 13 വരെ നടന്ന സമ്മേളനത്തിൽ ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നായി 200ൽ അധികം പ്രതിനിധികൾ പങ്കെടുത്തു. അന്താരാഷ്ട്ര നിക്ഷേപം, പുതിയ ബിസിനസ് ബന്ധങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാമ്പത്തിക സേവനങ്ങൾ, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, സ്‌റ്റാർട്ടപ്പുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
വി.ഐ.ടി ചാൻസലർ ഡോ. ജി. വിശ്വനാഥൻ, സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹൻ, മദ്രാസ് ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡന്റും വേൾഡ്‌സ് തമിഴ്‌സ് ഇക്കണോമിക് ഫൗണ്ടേഷൻ പ്രസിഡന്റുമായ വി.ആർ.എസ് സമ്പത്ത് എന്നിവരും പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ തമിഴ് വ്യക്തിത്വങ്ങൾക്കൊപ്പമാണ് ശേഖർ വിശ്വനാഥനും പുരസ്‌കാരം ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |