
കൊച്ചി: ഹോണ്ട കാർസ് ഇന്ത്യ പുതിയ ഫ്ലാഗ്ഷിപ്പ് ഹൈബ്രിഡ് എസ്.യു.വിയായ ഇസഡ്ആർ-വി ഇ:എച്ച്ഇവി ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. ജപ്പാനിൽ പൂർണമായും നിർമ്മിച്ച വാഹനമായാണ് (സി.ബി.യു) ഇന്ത്യയിലെത്തുന്നത്. 2.0 ലിറ്റർ ഇ:എച്ച്.ഇ.വി സ്‌പോർട്സ് ഹൈബ്രിഡ് പവർട്രെയിനാണ് വാഹനത്തിന് കരുത്തേകുന്നത്. 184 പി.എസ്. കരുത്തും 315 എൻഎം ടോർക്കും 22.8 കിലോമീറ്റർ ഇന്ധനക്ഷമതയും ഈ എസ്.യു.വിക്ക് ലഭിക്കും. ഫുൾ എൽ.ഇ.ഡി ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, പ്രീമിയം ലെതർ ഇന്റീരിയർ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, അത്യാധുനിക സുരക്ഷ സാങ്കേതികവിദ്യകൾ എന്നിവയും വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്. ഇന്ത്യയ്ക്കായി അനുവദിച്ച ആദ്യ രണ്ട് ബാച്ചുകളിലെ വാഹനങ്ങൾ ഇതിനകം ബുക്കിംഗ് പൂർത്തിയാക്കിയെന്ന് ഹോണ്ട കാർസ് ഇന്ത്യ അറിയിച്ചു.
ഡൽഹി എക്‌സ്-ഷോറൂം പ്രാരംഭ വില
47.99 ലക്ഷം രൂപ മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |