SignIn
Kerala Kaumudi Online
Monday, 27 July 2026 1.49 AM IST

പുത്തൻ അർബാനിയ ഡീലക്‌സ് നിരത്തിൽ

arbeniya

കൊച്ചി: ഫോഴ്‌സ് മോട്ടോഴ്‌സ് പുതിയ അർബാനിയ ഡീലക്‌സ് ഇന്ത്യയിൽ നിരത്തിലിറക്കി. 28.70 ലക്ഷം രൂപ പ്രാരംഭ വിലയിൽ കൂടുതൽ പ്രീമിയം യാത്രാനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പതിപ്പ് വികസിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.

മെച്ചപ്പെട്ട പ്രകടനം, ആഡംബര ഇന്റീരിയർ, അത്യാധുനിക സാങ്കേതികവിദ്യ, യാത്രക്കാരുടെ സൗകര്യം എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് അർബാനിയ ഡീലക്‌സ് ഒരുക്കിയത്. ഡീലക്‌സിൽ മെഴ്‌സിഡിസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയ 2.6 ലിറ്റർ, നാല് സിലിണ്ടർ ടർബോ ഡീസൽ എൻജിൻ 134 ബി.എച്ച്.പി. കരുത്തും 350 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്നു. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നതാണ് എൻജിൻ.

ഇന്റീരിയറിലെ മാറ്റങ്ങളാണ് അർബാനിയ ഡീലക്‌സിന്റെ ഹൈലൈറ്റ്. ലെതറേറ്റ് സീറ്റുകൾ, മികച്ച അപ്‌ഹോൾസ്റ്ററി, വുഡ് ഫിനീഷ് ഫ്‌ളോറുകൾ എന്നിവയാണ് യാത്രക്കാരുടെ സൗകര്യത്തിനായി ഒരുക്കുന്നത്. എല്ലാ യാത്രക്കാർക്കും ത്രീ പോയന്റ് സീറ്റ് ബെൽറ്റ് ഉറപ്പാക്കിയിട്ടുണ്ട്. ഡ്രൈവർ, കോഡ്രൈവർ എയർബാഗ്, ഫോർ വീൽ ഡിസ്‌ക് ബ്രേക്ക്, ഇ.എസ്.പി., എ.ബി.എസ്., ഇ.ബി.ഡി., ഇ.ടി.ഡി.സി തുടങ്ങിയ സുരക്ഷാസംവിധാനങ്ങളും ഡീലക്‌സിലുണ്ട്.

വില

28.70 ലക്ഷം രൂപ മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BENZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360