
കൊച്ചി: റേഞ്ച് റോവർ, ഡിഫൻഡർ, ഡിസ്‌കവറി വാഹനങ്ങൾക്കായി ജെ.എൽ.ആർ ഇന്ത്യ പുതിയ ഉറപ്പായ ബൈബാക്ക് പദ്ധതിയും നവീകരിച്ച ധനസഹായ സംവിധാനങ്ങളും അവതരിപ്പിച്ചു. ഇന്ത്യയിലെ വിപണിക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയുടെ 55 ശതമാനം വരെ ഭാവിമൂല്യം ഉറപ്പുനൽകുന്നു. ഇതുവഴി വാഹന ഉടമസ്ഥത കൂടുതൽ എളുപ്പത്തിലും മുൻകൂട്ടിയും കണക്കാക്കാമെന്ന് കമ്പനി അറിയിച്ചു.
വാഹനം വാങ്ങുമ്പോൾ തന്നെ കുറഞ്ഞ ഭാവിമൂല്യം ഉറപ്പാക്കുന്നതിലൂടെ വാഹനത്തിന്റെ മൂല്യത്തകർച്ചയെക്കുറിച്ചുള്ള അനിശ്ചിതത്വം കുറയ്ക്കാനും ഭാവിയിൽ വാഹനം നവീകരിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യുമ്പോൾ കൂടുതൽ മികവിന് പദ്ധതി സഹായിക്കും. നവീകരിച്ച ധനസഹായ സംവിധാനങ്ങളും ഇഷ്ടാനുസൃത തിരിച്ചടവ് സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക വഴക്കവും സൗകര്യവും നൽകും.
ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെയും ദീർഘകാല മൂല്യത്തോടെയും ആഡംബര വാഹന ഉടമസ്ഥത അനുഭവിക്കാൻ സഹായിക്കുന്നതാണ് സംരംഭമെന്ന് ജെ.എൽ.ആർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ രാജൻ അംബ പറഞ്ഞു. പദ്ധതിയുടെ ലഭ്യത, കാലാവധി, ഉറപ്പുനൽകുന്ന മൂല്യം, മറ്റ് അർഹതാ മാനദണ്ഡങ്ങൾ എന്നിവ വാഹനങ്ങൾക്കും അംഗീകൃത ഡീലർഷിപ്പുകൾക്കുമനുസരിച്ച് വ്യത്യാസപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |