SignIn
Kerala Kaumudi Online
Monday, 27 July 2026 1.48 AM IST

പീപ്പിൾസ് അർബൻ ബാങ്കിൽ 10 ശതമാനം ലാഭവിഹിതം

people-urben

കൊച്ചി: പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് 2025–26 സാമ്പത്തിക വർഷത്തേക്കുള്ള 10 ശതമാനം ലാഭവിഹിതം ഓഹരി ഉടമകൾക്ക് പ്രഖ്യാപിച്ചു. ഇന്നലെ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ലാഭവിഹിതം ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് ചെയർമാൻ ടി. സി. ഷിബു പറഞ്ഞു. കഴിഞ്ഞ അദ്ധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്ക് അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കൾക്ക് ചെയർമാൻ ക്യാഷ് അവാർഡും മെമെന്റോയും കൈമാറി. വൈസ് ചെയർമാൻ സോജൻ ആന്റണി സ്വാഗതവും ബാങ്ക് സി.ഇ.ഒ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രൊഫഷണൽ ഡയറക്ടർ അഡ്വക്കേറ്റ് എസ്. മധുസൂദനൻ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: URBEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360