
റബർ താഴേക്ക്, കരുത്തോടെ കുരുമുളക്
കോട്ടയം: കിലോക്ക് 300 രൂപയ്ക്ക് മുകളിലായിരുന്ന റബറിന്റെ അന്താരാഷ്ട്ര വില കുത്തനെ കുറഞ്ഞോതോടെ ആഭ്യന്തര വിപണിയിലും സമ്മർദ്ദമേറി. ഇതോടെ ഏറെക്കാലത്തിനു ശേഷം ആഭ്യന്തര വില രാജ്യാന്തര നിലവാരത്തിനും താഴെയെത്തി. അന്താരാഷ്ട്ര വില 275 രൂപയും ആഭ്യന്തര വില 282 രൂപയുമാണ്. റെയിൻഗാർഡിട്ട തോട്ടങ്ങളിൽ ടാപ്പിംഗുണ്ടെങ്കിലും പകൽചൂട് കൂടിയതോടെ മരങ്ങളിൽ പാൽ ഉത്പാദനം കുറവാണെന്ന് കർഷകർ പറയുന്നു.
ഉത്പാദന ചെലവ് കണക്കിലെടുക്കുമ്പോൾ 300 രൂപ താങ്ങുവില ലഭിച്ചാലേ കൃഷി ലാഭകരമാകൂവെന്ന് കർഷകർ പറയുന്നു. അവധി വ്യാപാരത്തിൽ ചൈന രണ്ട് രൂപയും ടോക്കിയോ നാല് രൂപയും ഉയർത്തി. ക്രൂഡിനൊപ്പം സിന്തറ്റിക് റബറിനും വില കൂടിയെങ്കിലും ഡിമാൻഡ് ദുർബലമായതിനാൽ പ്രകൃതിദത്ത റബറിന് നേട്ടമുണ്ടായില്ല.
##അന്താരാഷ്ട്ര വില
ചൈന -236 രൂപ
ടോക്കിയോ -250 രൂപ
ബാങ്കോക്ക് - 275 രൂപ
##########
കാലാവസ്ഥാ തിരിച്ചടിയിൽ കുരുമുളകിന് കരുത്ത്
കാലാവസ്ഥാ വ്യതിയാനം നാടൻ കുരുമുളകിന്റെ ലഭ്യത കുറച്ചതോടെ വിപണിയിൽ വില ഉയർന്നു. ഉത്സവ സീസൺ തുടങ്ങുന്നതോടെ വരും മാസങ്ങളിൽ ഉത്തരേന്ത്യൻ മസാല കമ്പനികൾ വാങ്ങുമെന്നതിനാൽ കുരുമുളകിന് വില ഇനിയും ഉയർന്നേക്കും.
കയറ്റുമതി നിരക്ക് (ടണ്ണിന്)
ഇന്ത്യ -7600 ഡോളർ
വിയറ്റ്നാം -6150 ഡോളർ
ബ്രസീൽ -5900 ഡോളർ
ഇന്തോനേഷ്യ- 6500 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |