SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.01 AM IST

പത്ത് കിലോ എൽ.പി.ജി സിലിണ്ടറുമായി ഐ.ഒ.സി

lpg

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി) 10 കിലോയുടെ ഇൻഡേൻ എക്സ്ട്രാലൈറ്റ് നൗ കോമ്പോസിറ്റ് എൽ.പി.ജി സിലിണ്ടറും അതിവേഗ ഹോം ഡെലിവറി സേവനവും ആരംഭിച്ചു. ഇന്ത്യൻ ഓയിൽ ചെയർമാൻ എ.എസ്. സാഹ്നി, മാർക്കറ്റിംഗ് ഡയറക്ടർ സൗമിത്ര പി. ശ്രീവാസ്തവ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തുടക്കം.

ബുക്ക് ചെയ്‌ത് നാല് മണിക്കൂറിനുള്ളിൽ സിലിണ്ടർ വീട്ടിലെത്തിക്കുന്ന സേവനമാണിത്. അഞ്ചു കിലോ ചോട്ടു സിലിണ്ടറും നാല് മണിക്കൂറിനുള്ളിൽ ഹോം ഡെലിവറിയുണ്ട്. ഭാരം കുറഞ്ഞതും തുരുമ്പെടുക്കാത്തതുമായ കോമ്പോസിറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എക്സ്ട്രാലൈറ്റ് നൗ സിലിണ്ടർ നിർമ്മിച്ചത്. വാതകത്തിന്റെ അളവ് പുറത്തുനിന്ന് മനസിലാക്കാൻ സുതാര്യമായ പുറംഭാഗമാണ്. . ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള സമയത്ത് വിതരണം, കുറഞ്ഞ രേഖകളോടെ പുതിയ കണക്ഷൻ എന്നിവയും സേവനത്തിന്റെ ഭാഗമാണ്. പൂനെ, ഗുരുഗ്രാം, ഇൻഡോർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ആരംഭിച്ച പദ്ധതി ആഗസ്റ്റ് പകുതിയോടെ 25 നഗരങ്ങളിലേക്കും ഒക്ടോബറിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

ഉപഭോക്താക്കൾക്ക് ഇന്ത്യൻ ഓയിൽ വൺ മൊബൈൽ ആപ്പിലൂടെയും ഉപഭോക്തൃ പോർട്ടലിലൂടെയും പുതിയ കണക്ഷൻ രജിസ്റ്റർ ചെയ്യാനും റീഫിൽ ബുക്ക് ചെയ്യാനും കഴിയും. വാട്സ്ആപ്പ് ബുക്കിംഗ് സംവിധാനവും ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN OIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360