
തൃശൂർ: ദേശീയ പൊലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് തൃശൂർ സിറ്റി പൊലീസ് സബ് ഡിവിഷനും തൃശൂർ ജനറൽ ആശുപത്രി ബ്ലഡ് സെന്ററും ചേർന്ന് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി നകുൽ ആർ.ദേശ്മുഖ് രക്തദാനം നിർവഹിച്ചാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. അഡീഷണൽ എസ്.പി വി.എ.കൃഷ്ണദാസ്, സബ് ഡിവിഷൻ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രാജേഷ് ടി.ആർ, ഡി.സി.ബി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ മുഹമ്മദ് നിസാർ കെ.എ, ഡോ. അമീന മുഹമ്മദ്, ബ്ലഡ് സെന്റർ കൗൺസിലർ സോമി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തൃശൂർ സിറ്റി പൊലീസ് സബ് ഡിവിഷനും തൃശൂർ ജനറൽ ആശുപത്രി ബ്ലഡ് സെന്ററും ചേർന്ന് സംഘടിപ്പിച്ച മെഗാ രക്തദാന
ക്യാമ്പിൽ 29 സേനാംഗങ്ങൾ രക്തം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |