SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.23 AM IST

ഗുരുസ്മരണയിൽ കുന്നംകുളം

sndp-kunnamkulam
മഹാസമാധി പൊതുസമ്മേളനം കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ പി.ജി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കുന്നംകുളം: എസ്.എൻ.ഡി.പി. യോഗം കുന്നംകുളം യൂണിയന്റെ നേതൃത്വത്തിൽ സി.വി. ശ്രീരാമൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു മഹാസമാധി ആചരണം ഭക്ത്യാദരപൂർവം സമാപിച്ചു. ഗുരുഗീതികളുടെ പ്രാർഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഭഗവദ്ഗീത രണ്ടാം അദ്ധ്യായം സാംഖ്യയോഗം, രാമായണം കിഷ്‌കിന്ധാകാണ്ഡത്തിലെ സമ്പാതിവാക്യം, ലളിതാസഹസ്രനാമാവലി പാരായണം എന്നിവ നടന്നു. മഹാസമാധി പൊതുസമ്മേളനം കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇൻചാർജ് കെ.എം. സുകുമാരൻ അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ ഷാജി ആലിങ്കൽ, പൊതുപ്രവർത്തകൻ രാജേഷ് കൊട്ടാരപ്പാട്ട്, മാദ്ധ്യമപ്രവർത്തകൻ സി. ഗിരീഷ്‌കുമാർ എന്നിവർ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി 'ഗുരുവിനെ അറിയുമ്പോൾ' എന്ന വിഷയത്തിൽ യൂണിയൻ സെക്രട്ടറി പി.കെ. മോഹനൻ നടത്തിയ പ്രഭാഷണം ഗുരുവിന്റെ കൃതികളെയും ദർശനങ്ങളെയും കുറിച്ച് അവബോധം നൽകി. തുടർന്ന് ഉച്ചയ്ക്ക് അന്നദാനം നടന്നു.
രണ്ടുമുതൽ ശ്രീജിത്ത് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ഗുരുപുഷ്പാഞ്ജലി, ശാരദാപുഷ്പാഞ്ജലി, ശാന്തിഹവനം, മഹാസമാധിപൂജ, സമാധിഗാനം, പുഷ്പാർച്ചന എന്നീ ചടങ്ങുകൾ നടന്നു.
ചന്ദ്രൻ കിളിയംപറമ്പിൽ, ഇ.വി. ശങ്കരനാരായണൻ, അനിൽ മൂത്തേടത്ത്, സി.കെ. ശശി, എം.എസ്. സുഗുണൻ, ടി.കെ. ഗോപിനാഥ്, പത്മജ മോഹനൻ, ഷീല, ദിവ്യ, സന്ധ്യ, ഷൈലജ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL