
കൊടുങ്ങല്ലൂർ: നൂറ് വർഷങ്ങൾക്ക് മുമ്പ് ശ്രീനാരായണ ഗുരു നിർദേശിച്ച കുടുംബവ്യവസ്ഥിതിയും സാമൂഹിക പരിഷ്‌കരണവും വ്യക്തിശുദ്ധിയിൽ അധിഷ്ഠിതമായ ബോധവത്കരണവും ഏവരും അക്കാലത്ത് തന്നെ നിഷ്ഠയോടെ ശീലിച്ചിരുന്നുവെങ്കിൽ കേരളത്തിന്റെ പുരോഗതിക്ക് വേഗം കൂടുമായിരുന്നെന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. ആർ. രതീഷ് കുമാർ അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ 99ാം മത് മഹാസമാധിദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവൈര്യത്തിനും മയക്കുമരുന്നിനും പ്രതിവിധിയായ മറുമരുന്ന് ഗുരുവിന്റെ സന്ദേശങ്ങളും ദർശനങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ആഭ്യന്തരവകുപ്പ് നടത്തുന്ന 'തുഫാൻ' പരിപാടി ശ്രീനാരായണ ഗുരുദേവന്റെ കാഴ്ചപ്പാടിന്റെ ആധുനിക രീതിയാണെന്നും ഡിവൈ.എസ്.പി. കൂട്ടിച്ചേർത്തു. കൊടുങ്ങല്ലൂർ നവരാത്രമണ്ഡപത്തിൽ നടന്ന ചടങ്ങിൽ താന്ത്രികാചാര്യൻ കാരുമാത്ര ഡോ: ടി.എസ്. വിജയൻ തന്ത്രികൾ ഗുരുപദം ഗുരുദേവ സന്ദേശംനൽകി. റിട്ട: ഹെഡ് മാസ്റ്റർ ടി.എസ്. സജീവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങുകൾക്ക് താന്ത്രികാചാര്യന്മാരായ ടി.ബി. പ്രകാശൻ തന്ത്രി,ലാലപ്പൻ ശാന്തി, മുല്ലങ്ങത്ത് നന്ദകുമാർ ശാന്തി,എൻ.എ. സദാനന്ദൻ ശാന്തി, പെരിഞ്ഞനം ബാബു ശാന്തി, കണ്ണൻ ശാന്തി,പ്രജിത്ത് ശാന്തി, ഉണ്ണിക്കൃഷ്ണൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ഹണി പിതാംബരൻ മുഖ്യാതിഥിയായി. യൂണിയൻ കൺവീനർ പി.കെ. പ്രസന്നൻ ആമുഖപ്രസംഗം നടത്തി. യോഗം കൗൺസിലർ ബേബി റാം, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, എം.കെ. തിലകൻ, ദിനിൽ മാധവ്,കെ.ഡി. വിക്രമാദിത്യൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജോളി ഡിൽഷൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.എസ്. ശിവറാം , ഷിയ വിക്രമാദിത്യൻ, കെ.എ. അനീഷ്, ഗീത സത്യൻ എന്നീവർ പ്രസംഗിച്ചു. അല്ലി പ്രദീപ്, ഷൈജ ഷാജി, ഷാനി വിനോദ്, രൂപ സുലഭൻ, ജസജീവൻ, പ്രേമലത ബാബു, എൻ.വൈ.അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |