ചേലക്കര: എസ്.എൻ.ഡി.പി യോഗം ചേലക്കര യൂണിയനിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം നടത്തി. യൂണിയൻ ഓഫീസ് ഹാളിൽ പ്രാർത്ഥന, ഗുരുപൂജ, പ്രസാദക്കഞ്ഞി വിതരണം, ആരാധന, സമാധിഗാനം എന്നിവ സംഘടിപ്പിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അതുല്യഘോഷ് വെട്ടിയാട്ടിൽ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം സുജ സദേവൻ, പീച്ചി യൂണിയൻ സെക്രട്ടറി പി.കെ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |