SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.23 AM IST

നാടെങ്ങും സ്മരണാചരണം

sndp-pudukad-union
പുതുക്കാട് യൂണിയനില്‍ ശ്രീ നാരായണഗുരു മഹാസമാധി ആചരണം അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

പുതുക്കാട്: എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയനിൽ ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ആചരിച്ചു. അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ആർ.ഗോപാലൻ ഭദ്രദീപ പ്രകാശനം നടത്തി. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. അമൽ സി. രാജൻ ഗുരുദേവ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ കെ.ആർ. രഘു മാസ്റ്റർ, യൂണിയൻ വൈസ് പ്രസിഡന്റ് ബേബി കീടായിൽ, യൂണിയൻ കൗൺസിലർമാരായ രാജീവ് കരവട്ട്, സുകുമാരൻ പുന്നക്കത്തറയിൽ , പെൻഷനേഴ്‌സ് കൗൺസിൽ കേന്ദ്ര സമിതി അംഗം എം.കെ.നാരായണൻ, പി.ആർ.വിജയകുമാർ, പി.ആർ. ശിവരാമൻ മാസ്റ്റർ, സി.കെ.കൊച്ചുകുട്ടൻ, അഡ്വ. സാബുരാജ് ചുള്ളിക്കാട്ടിൽ,ഹരിദാസ് വാഴപ്പിള്ളി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി നിഖിൽ, പ്രസിഡന്റ് ശരത് പെരുമറത്ത്, വനിതാ സംഘം പ്രസിഡന്റ് രജനി സുധാകരൻ, എം.കെ.അനിൽകുമാർ, പി.വി.നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. ഗുരുപൂജ, സമൂഹപ്രാർത്ഥന, പ്രസാദ വിതരണം എന്നിവ ഉണ്ടായി. എസ്.എൻ.ഡി.പി യോഗം സൈബർസേന കേന്ദ്രസമിതി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഭിലാഷ് പാറമേലിനെ യോഗത്തിൽ അനുമോദിച്ചു.

ചാ​ല​ക്കു​ടി​ ​യൂ​ണി​യൻ

ചാ​ല​ക്കു​ടി​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​ചാ​ല​ക്കു​ടി​ ​യൂ​ണി​യ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ഗു​രു​ദേ​വ​ ​മ​ഹാ​സ​മാ​ധി​ ​ദി​നം​ ​ആ​ച​രി​ച്ചു.​ ​എ​സ്്.​എ​ൻ.​സ​മാ​ജം​ ​ട്ര​സ്റ്റി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​കൂ​ട​പ്പു​ഴ​ ​സു​ബ്ര​ഹ്മ​ണ്യ​ ​ക്ഷേ​ത്രം​ ​ഹാ​ളി​ൽ​ ​പ്രാ​ർ​ത്ഥ​ന,​ ​ഗു​രു​ദേ​വ​ ​കൃ​തി​ക​ളു​ടെ​ ​ആ​ലാ​പ​നം,​ഗു​രു​പൂ​ജ,​ശാ​ന്തി​ ​യാ​ത്ര,​അ​ന്ന​ദാ​നം​ ​എ​ന്നി​വ​ ​ന​ട​ന്നു.​യൂ​ണി​യ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ച​ന്ദ്ര​ൻ​ ​കൊ​ള​ത്താ​പ്പി​ള്ളി​ ​രാ​വി​ലെ​ ​ഉ​പ​വാ​സ​ ​യ​ജ്ഞം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ക്ഷേ​ത്രം​ ​മേ​ൽ​ശാ​ന്തി​ ​കെ.​ ​ബാ​ബു​ലാ​ൽ​ ​കാ​ർ​മ്മി​ക​നാ​യി.​വൈ​കി​ട്ട് ​ന​ട​ന്ന​ ​ശാ​ന്തി​ ​യാ​ത്ര​യി​ൽ​ ​നി​ര​വ​ധി​ ​ഗു​രു​ദേ​വ​ ​ഭ​ക്ത​ർ​ ​പ​ങ്കെ​ടു​ത്തു.​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​കെ.​എ.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ശ്രീ​നാ​രാ​യ​ണ​ ​സ​മാ​ജം​ ​സെ​ക്ര​ട്ട​റി​ ​എ.​ടി.​ബാ​ബു,​വ​നി​താ​ ​സം​ഘം​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​അ​ജി​ത​ ​നാ​രാ​യ​ണ​ൻ,​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​സെ​ക്ര​ട്ട​റി​ ​മ​നോ​ജ് ​പ​ള്ളി​യി​ൽ,​പി.​ആ​ർ.​മോ​ഹ​ന​ൻ,​ ​ടി.​വി.​ഭ​ഗി,​ ​സി.​ജി.​ ​അ​നി​ൽ​കു​മാ​ർ,​ ​ഇ.​എ​സ്.​അ​നി​യി​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

നാ​ട്ടി​ക​ ​യൂ​ണി​യൻ

തൃ​പ്ര​യാ​ർ​ ​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​നാ​ട്ടി​ക​ ​യൂ​ണി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഹാ​ളി​ൽ​ ​മ​ഹാ​ഗു​രു​ദേ​വ​ ​സ​മാ​ധി​ ​ആ​ച​ര​ണം​ ​ന​ട​ന്നു.​ ​സ​മൂ​ഹാ​ർ​ച്ച​ന,​ ​സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന,​ഗു​രു​ദേ​വ​കൃ​തി​ക​ളു​ടെ​ ​ആ​ലാ​പ​നം​ ​എ​ന്നി​വ​യോ​ടെ​ ​ഭ​ക്ത്യാ​ദ​ര​പൂ​ർ​വ്വം​ ​ഗു​രു​ ​സ​മാ​ധി​ ​ആ​ച​രി​ച്ചു.​ ​നാ​ട്ടി​ക​ ​യൂ​ണി​യ​ന്റെ​ ​കീ​ഴി​ലു​ള്ള​ ​വി​വി​ധ​ ​ശാ​ഖ​ക​ളി​ൽ​ ​നി​ന്നെ​ത്തി​യ​ ​ഗു​രു​ഭ​ക്ത​ർ​ ​പ​ങ്കു​ചേ​ർ​ന്നു.​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ത​ഷ്ണാ​ത്ത്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി.​വി.​സു​ദീ​പ്,​ ​സെ​ക്ര​ട്ട​റി​ ​മോ​ഹ​ന​ൻ​ ​ക​ണ്ണം​പു​ള്ളി,​ ​ജ​യ​ന്ത​ൻ​ ​പു​ത്തൂ​ർ,​ ​പ്ര​കാ​ശ് ​ക​ട​വി​ൽ,​ ​നാ​രാ​യ​ണ​ ​ദാ​സ് ​ക​രീ​പ്പാ​ട​ത്ത്,​ ​കെ.​എ​സ്.​ ​ദീ​പ​ൻ,​സി.​എ​സ്.​ഗ​ണേ​ശ​ൻ,​ ​ന​രേ​ന്ദ്ര​ൻ​ ​ത​യ്യി​ൽ,​ ​പി.​പി.​ബി​നോ​യ്,​ ​പി.​എ​സ്.​പ്ര​ജോ​ദ്,​ ​ബി​ന്ദു​ ​മ​നോ​ജ്,​ ​ശ്രീ​ജാ​ ​മൗ​സ​മി​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL