SignIn
Kerala Kaumudi Online
Monday, 21 September 2026 8.57 PM IST

ശലഭങ്ങളെ അറിയാൻ പശ്ചിമഘട്ട ചിത്രശലഭ മീറ്റ്

തൃശൂർ: മഴ തോർന്ന് വെയിൽ തെളിയുമ്പോൾ പശ്ചിമഘട്ടത്തിലെ കാടുകളിൽ നടക്കുന്നത് മനോഹരമായൊരു നിശബ്ദ തീർത്ഥാടനം. ദശലക്ഷക്കണക്കിന് ചിത്രശലഭങ്ങൾ അതിജീവനത്തിനായി മലനിരകളിൽ നിന്ന് സമതലങ്ങളിലേക്കും തിരിച്ചും ദീർഘദൂര യാത്ര നടത്തും. ഫൗണ്ടേഷൻ ഫൊർ എൻവയോൺമെന്റ് കൺസർവേഷന്റെ ആഭിമുഖ്യത്തിൽ 'പശ്ചിമഘട്ട ചിത്രശലഭ മീറ്റ്' എന്ന പേരിൽ നടക്കുന്ന പ്രകൃതിക്യാമ്പിൽ ഈ ദേശാടനം രേഖപ്പെടുത്തും. 18 മുതൽ 20 വരെയാണ് ക്യാമ്പ്.
വർഷത്തിൽ രണ്ടുതവണയാണ് ശലഭ ദേശാടനം. ജനകീയ ശാസ്ത്രപഠനവും പശ്ചിമഘട്ടത്തിലെ ശലഭ ഇടനാഴികൾ കണ്ടെത്തുകയുമാണ് മീറ്റിന്റെ ലക്ഷ്യം.


ശലഭക്യാമ്പ്

18ന് ഉച്ചയ്ക്ക് 2.30ന് കെ.എഫ്.ആർ.ഐയിൽ നടക്കുന്ന ചടങ്ങ് ഡയറക്ടർ ഡോ. കണ്ണൻ സി.എസ് വാര്യർ ഉദ്ഘാടനം ചെയ്യും. കെ.എഫ്.ആർ.ഐ ക്യാമ്പസ് സന്ദർശനം, നിശാശലഭ നിരീക്ഷണം എന്നിവയും നടക്കും. 19ന് ചിമ്മിണി വന്യജീവി സങ്കേതത്തിലേക്ക് ഫീൽഡ് വിസിറ്റും ട്രക്കിംഗുമുണ്ട്. 20ന് വിദഗ്ദ്ധരുമായുള്ള സംവാദവുമുണ്ടാകും.

വിവരങ്ങൾക്ക്: 9961524406.

അമേരിക്കയിലെ മോണാർക്ക് ശലഭങ്ങളെപ്പോലെ പശ്ചിമഘട്ടത്തിലെ ചിത്രശലഭങ്ങൾക്കും ഒരു 'ഇൻബിൽറ്റ് കോമ്പസ്' ഉണ്ട്. ഇവയുടെ ദേശാടന വഴികൾ ഇന്നും രേഖപ്പെടുത്താനായിട്ടില്ല. അത് സാധ്യമാക്കുകയാണ് ലക്ഷ്യം.
ഡോ. മേരി ആന്റോ,
ചിത്രശലഭ ഗവേഷക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL