SignIn
Kerala Kaumudi Online
Monday, 21 September 2026 8.57 PM IST

വിഗ്രഹ നിമഞ്ജന ഘോഷയാത്ര

photo

അയ്യന്തോൾ : ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഗണേശോത്സവത്തിന് വിഗ്രഹ നിമഞ്ജനത്തോടെ സമാപനം. അയ്യന്തോൾ കാർത്യായനി ക്ഷേത്രം, തേഞ്ചിത്ത് കാവ് ഭഗവതി ക്ഷേത്രം, തൃക്കുമാരപുരം അമൃതാനന്ദമയി മഠം എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച വിഗ്രഹ നിമഞ്ജന ഘോഷയാത്രകൾ അയ്യന്തോൾ ഗ്രൗണ്ടിൽ സംഗമിച്ചു.ശോഭായാത്ര കുറിഞ്ഞാക്കൽ ബണ്ട് കടവിൽ എത്തി വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തു. നൂറുകണക്കിന് അമ്മമാരും കുട്ടികളും യുവാക്കളും ഉൾപ്പെടെയുള്ള ഭക്തജനങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു. ദിനേഷ് കുമാർ കരിപ്പേരിൽ, ഗോപകുമാർ മഠത്തിൽ, സുരേഷ് പുതൂർ, കൃഷ്ണദാസ്, പ്രവീൺ, വിനോദ് മേനോൻ, ശ്രീകുമാർ മരുതൂർ, മുരളീനാഥ്, രഞ്ജിത്ത് ഷേണായി, ആകാശ് സുരേന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL