
തൃശൂർ: ഭാരതീയ ഇതിഹാസങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിൽ 'ഐതിഹാസികം' മത്സരം സംഘടിപ്പിച്ചു. വടക്കാഞ്ചേരി വ്യാസ എൻ.എസ്.എസ് കോളേജ് രസതന്ത്ര വിഭാഗം റിട്ട.പ്രോഫ.ടി.കെ.കാവേരി രാമനാഥൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി എം.വി.വിനോദ് അദ്ധ്യക്ഷനായി. രാമായണ-ഭഗവത് ഗീത പാരായണം,വ്യാഖ്യാനം, കഥാകഥനം,സംവാദം,പ്രശ്‌നോത്തരി,പേപ്പർ പ്രസന്റേഷൻ മത്സരങ്ങൾ നടന്നു. അയ്യന്തോൾ ടി.ജി.എസ്.എം സരസ്വതി വിദ്യാനികേതൻ പ്രിൻസിപ്പൽ കീർത്തി വർമ,വൈസ്‌പ്രിൻസിപ്പൽ ആർ.രമ്യ,സ്‌കൂൾ പ്രസിഡന്റ് എം.വേണുഗോപാൽ,സെക്രട്ടറി എസ്.കല്യാണ കൃഷ്ണൻ,സ്‌കൂൾ സമിതിയംഗം സഞ്ജീവ് മേനോൻ, സുരേഷ് ബാബു, റോഷ്‌നി, സന എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |