പൂവാർ: വിഴിഞ്ഞം പൂവാർ റോഡിലെ പുല്ലുവിള മുതൽ പൂവാർ വരെയുള്ള റോഡിൽ നിയമ ലംഘനങ്ങളും അപകടങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ ട്രാഫിക് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തീരദേശ മേഖലയിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും എ.ഐ ട്രാഫിക് സർവൈലൻസ് ക്യാമറകൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഇതുവഴി ലൈസൻസില്ലാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ നിരവധിയാണ്. ഇതിലധികവും പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളാണ്. സ്‌കൂൾ വിടുന്ന സമയങ്ങളിൽ സ്കൂൾ ബസുകളുടെയും കെ.എസ് ആർ.ടി.സി ബസുകളുടെയും പിന്നാലെയുള്ള ബൈക്ക് റൈസിംഗും സ്ഥിരം കാഴ്ച്ചയാണ്. അമിതവേഗതയും ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലാതെ വാഹനമോടിക്കൽ, അനധികൃത പാർക്കിംഗ് എന്നിവ നിത്യസംഭവമായി.
രാത്രികാല പട്രോളിംഗ് ശക്തമാക്കണം
പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും സ്ഥിരം പരിശോധനകൾ കുറവുള്ള പുല്ലുവിള-പൂവാർ റോഡിലാണ് നിയമലംഘനങ്ങൾ കൂടുതലുള്ളത്. പ്രധാന കവലകളിലും അപകട സാദ്ധ്യതയുള്ള വളവുകളിലും എ.ഐ ക്യാമറകളോ ട്രാഫിക് സി.സി.ടിവി ക്യാമറകളോ സ്ഥാപിച്ചാൽ നിയമലംഘകരെ എളുപ്പത്തിൽ കണ്ടെത്താനും അപകടങ്ങൾ ഒരുപരിധിവരെ തടയാനും സാധിക്കും.
രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ക്യാമറകൾ അനിവാര്യം
പൊലീസ് സാന്നിദ്ധ്യം കുറവുള്ള രാത്രി സമയങ്ങളിൽ തീരദേശ റോഡുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനാവശ്യ കൂട്ടംകൂടലുകൾ, ലഹരി ഉപയോഗം, കടത്ത്, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ നിരീക്ഷിക്കാൻ ക്യാമറകൾ സഹായകമാകും.നിമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിന് നിരീക്ഷണ ക്യാമറകൾ സഹായകരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |