SignIn
Kerala Kaumudi Online
Friday, 28 August 2026 4.57 AM IST

'ബെദിആട്ട': ചെളിയെ അറിഞ്ഞ് മണ്ണിനെ അറിയാൻ..

cheli
കളിയിലൂടെ കൃഷിജീവിതം....തൃശ്ശിലേരി പ്ളാമൂല ഉളിക്കല്ലിലെ പാടശേഖരത്തിൽ കുട്ടികളും സ്ത്രീകളും ചെളി ഉത്സവത്തിൽ പങ്കെടുത്തപ്പോൾ

@ പുതു തലമുറയ്ക്ക് ആവേശമായി ചെളിയുത്സവം

തൃശ്ശിലേരി: ചെളിയെ അറിഞ്ഞ്, മണ്ണിനെ അറിയാനായി 'ബെദി ആട്ട'യുമായി സ്ത്രീകളും കുട്ടികളും പാടത്ത്. ബെദിയെന്നാൽ ചെളി. ആട്ട എന്നാൽ ഉത്സവം. ചെളിയുത്സവം. ഗോത്രവിഭാഗമായ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടവർ കാലങ്ങളായി നടത്തി വന്നിരുന്ന ചെളിയുത്സവം പുതു തലമുറയ്ക്ക് ആവേശമായി. കളിയിലൂടെ ഒരു കൃഷി ജീവിതം. തൃശ്ശിലേരി പ്ളാമൂമല ഉളിക്കല്ലിലെ പാടശേഖരത്തിൽ കുട്ടികളും സ്ത്രീകളും നിറഞ്ഞ് കളിച്ചു. മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിന് വേണ്ടി. പരമ്പരാഗത ജൈവകൃഷിരീതികളും കാർഷിക സംസ്‌കാരവും തൊട്ടറിയാനും, തദ്ദേശീയവിഭാഗങ്ങളുടെ ശാക്തീകരണവും പാരമ്പര്യ കാർഷിക രീതികളുടെ വീണ്ടെടുപ്പും ലക്ഷ്യമിട്ടാണിത്. തിരുനെല്ലി സി.ഡി.എസ്.,ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ചെളി ഉത്സവം. ആദികാലത്ത് ഗോത്ര ജനതയുടെ ജീവിതം ചെളിയിലൂടെയായിരുന്നു. ഭക്ഷ്യയോഗ്യമായ ഞണ്ടുകൾ ഉൾപ്പെടയുളളവ കണ്ടെത്താനുളള യാത്ര. പിന്നെ കൃഷിയും കാലവും മാറി.തലമുറകളും. കൃഷി അന്യം നിന്ന് കൊണ്ടിരിക്കുന്നു. മഡ് ഫുട്ബാൾ നടത്തുന്നതും ചെളി ഉത്സവം നടത്തുന്നതും കാർഷിക സംസ്ക്കാരംഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യം വച്ചാണ്. ചേറിലൂടെ അന്നം ലഭിക്കുമെന്ന്ഉറച്ച വിശ്വാസമുളളവരായിരുന്നു ഗോത്ര ജനത. മണ്ണും വെളളവും ചേർന്നാൽ അത് അതിജീവനത്തിന്റെ സാദ്ധ്യതയാണ്. ചതുപ്പുകളിലായിരുന്നു പണ്ടുകാലത്ത് ഇവരുടെ ജീവിതം. കുട്ടികളടക്കം ചതുപ്പുകളിലെ ഭക്ഷ്യ വസ്തുക്കൾ തേടി അലഞ്ഞിരുന്നു. അത് കളിയുടെയും വിനോദത്തിന്റെയും ഇടം കൂടിയാകുമ്പോൾ കൃഷി ഇവരുടെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. ആ തിരിച്ചറിവ് ഉണ്ടാക്കുക എന്നതാണ് ചെളി ഉത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളെ മാത്രമല്ല, യുവതയെയും അയൽക്കൂട്ടങ്ങളുടെ ശാക്തീകരണത്തിന്റെ ഭാഗമായി കാർഷിക വൃത്തിയിലേക്ക് തിരിച്ചുകൊണ്ടുവരാനുളള ഒരു തീവ്രശ്രമം. കളിസ്ഥലം എന്നത് വലിയൊരു ആശയ വിനിമയത്തിന്റെ കൂടി കേന്ദ്രമാണ്.

കുടുംബശ്രീ മിഷന്റെ ഭാഗമായി ഭാഗമായി പ്രവർത്തിച്ചുവരുന്ന ട്രൈബൽ പ്രൊജക്ടാണ് തിരുനെല്ലി ആദിവാസി സമഗ്രവികസന പദ്ധതി.നിലവിൽ എട്ടുവർഷം കഴിഞ്ഞു.തിരുനെല്ലിയിലെ 19 വാർഡുകളിലുമുണ്ട്. അയൽക്കൂട്ട അംഗങ്ങൾ, ബാലസഭ എന്നിവയെയുമെല്ലാം ഉൾപ്പെടുത്തിയാണ് നടത്തുന്നത്. ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനും ലക്ഷ്യമിടുന്നു.''

-ശാലിനി കൃഷ്ണ

‌ട്രൈബൽ പ്രൊജക്ട് കോ-ഓർഡിനേറ്റർ ഇൻ ചാർജ്ജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL