
അങ്കമാലി: തുറവൂർ കാരുണ്യ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്തിലെ ആശാവർക്കർമാർക്ക് ഓണക്കോടി നൽകി ചടങ്ങിൽ ആദരിച്ചു. നിർദ്ധന കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ജോഷി മാടൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എം.പി മാർട്ടിൻ, പഞ്ചായത്ത് മെമ്പർമാരായ സി.ഒ.ജോസഫ്, സോഫിയ ജിജോ, സജി ഗോപി, കാരുണ്യ ഭാരവാഹികളായ എം.വി. അഗസ്റ്റിൻ, ഇ.എ.ഷിജിൻ, ടോമി ജോസഫ്, പി.വി.ആന്റണി, സിനോബി ജോയ്, സി.ഒ പോളി, വി.ഒ.ബാബു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |