SignIn
Kerala Kaumudi Online
Tuesday, 25 August 2026 3.48 PM IST

തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്; ചില്ല് തകര്‍ന്നു

READ ENGLISH VERSION

bus
കല്ലേറിൽ തകർന്ന പ്രിയദര്‍ശിനി ബസുകൾ

തിരുവനന്തപുരം: പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ് സംഭവം. വെഞ്ഞാറമൂട്, കിളിമാനൂര്‍ ഡിപ്പോയിലെ ബസുകൾക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

ബസുകളിലെ മുൻവശത്തെ ഗ്ലാസിന്റെ ചില്ല് തകര്‍ന്നു. ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം നടന്നത്. ബസ് പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് കല്ലേറുണ്ടായത്. ജീവനക്കാര്‍ പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

English Summary

Stone-pelting was reported against Priyadarshini buses at Kallara Parappil in Thiruvananthapuram. A group of people who arrived on a bike allegedly threw stones at buses from the Venjaramoodu and Kilimanoor depots.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYADARSHINI BUSES, STONE PELTING, THIRUVANANTHAPURAM, KALLARA PARAPPIL, PANGODE POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA