SignIn
Kerala Kaumudi Online
Tuesday, 25 August 2026 3.54 PM IST

കനത്ത മഴ: കണ്ണൂരിൽ ദേശീയപാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു

wall-collapsed
ദേശീയപാതയുടെ സംരക്ഷണഭിത്തി ഇടി‌ഞ്ഞുവീണു

കണ്ണൂർ: കണ്ണൂർ എളയാവൂരിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വീടുകളോട് ചേർന്നുള്ള ഭാഗത്തായാണ് മണ്ണിടിഞ്ഞത്. കുന്നിന്‍ പ്രദേശം തുരന്ന് പാത നിർമിച്ചതിനാൽ ഇരുവശങ്ങളിലും വലിയ ഉയരത്തിലാണ് മൺതിട്ടകളുള്ളത്. ഇതിന് മുന്നിലായി സംരക്ഷണ ഭിത്തി നിർമിച്ചിരുന്നെങ്കിലും ബലക്ഷയം സംഭവിച്ചതാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് കരുതുന്നത്. നേരത്തെയും ഇവിടെ സമാനമായ രീതിയിൽ സംരക്ഷണ ഭിത്തിയിടിഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ നടന്നുവരികയാണ്. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് ജനങ്ങളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മന്ത്രി സണ്ണി ജോസഫും കണ്ണൂർ ജില്ലാകളക്ടർ പി വിഷ്ണുരാജും സംഭവസ്ഥലത്തെത്തി സ്ഥിരിഗതികൾ വിലയിരുത്തി. ഇപ്പോഴും പ്രദേശത്ത് പലയിടങ്ങളിലും ചെറിയ തോതിൽ മണ്ണ് ഇളകുന്നുണ്ടെന്നാണ് വിവരം.

അതേസമയം, ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ചെറുപുഴ പുഴയിലും കാര്യങ്കോട് പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി.

English Summary

A retaining wall built as part of the National Highway development collapsed in Elayavoor, Kannur, early this morning. The landslide occurred near houses, reportedly due to weakening of the retaining wall. A similar incident had happened at the same location earlier.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR, NATIONAL HIGHWAY COLLAPSED, ELAYAVOOR, KERALAM, SUNNY JOSEPH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA