SignIn
Kerala Kaumudi Online
Tuesday, 25 August 2026 2.20 AM IST

അമേരിക്കൻ ഐ.ടി കമ്പനി ഹെൽത്ത് എഡ്ജ് ടെക്നോപാർക്കിലേക്ക്

1

തിരുവനന്തപുരം:ആരോഗ്യമേഖലയിലെ അമേരിക്കൻ ഐ.ടി കമ്പനിയായ ഹെൽത്ത് എഡ്ജ് ടെക്നോപാർക്ക് ഫേസ് ഒന്നിലെ ബ്രിഗേഡ് ടവറിൽ ഓഫീസ് തുറന്നു.1500 പേർക്ക് ജോലി ചെയ്യാവുന്ന വലിയ സംവിധാനത്തിലാണ് ഓഫീസ് ആരംഭിച്ചത്. സംസ്ഥാന ഐ.ടി, ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറി സീറാം സാംബശിവറാവു ഉദ്ഘാടനം ചെയ്തു. ടെക്‌നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാർ , ഹെൽത്ത് എഡ്ജ് സി.ഇ.ഒ കെവിൻ ആഡംസ്, യു.എസ്.ടി ഗ്ളോബൽ പ്രസിഡന്റ് അലക്സാണ്ടർ വർഗീസ്, എസ്.ടി.പി.ഐ ഡയറക്ടർ ഗണേഷ് നായക്, ജി ടെക് വൈസ് ചെയർമാൻ ഹരിപ്രസാദ് കൃഷ്ണപിള്ള, ബ്രിഗേഡ് ഗ്രൂപ്പ് സി.ഒ.ഒ ഋഷികേഷ് നായർ, കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ജി.ഗോമതി തുടങ്ങിയവർ പങ്കെടുത്തു.അമേരിക്കയിൽ ഒരു കോടിയിലേറെ ആളുകൾക്ക് സേവനം നൽകുന്ന സ്ഥാപനമാണ് ഹെൽത്ത് എഡ്ജ്. എൻജിനീയറിംഗ്, ഉത്പന്ന വികസനം, ഉപഭോക്തൃ സേവനം എന്നിവ കൂടുതൽ വികസിപ്പിക്കാനുള്ള കേന്ദ്രമാണ് തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH EDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA