ന്യൂഡൽഹി: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ (73) ആരോഗ്യനിലയിൽ ആശങ്ക പങ്കിട്ട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. ഇമ്രാന് പാക് അധികാരികൾ ജയിലിൽ അടിസ്ഥാന സൗകര്യങ്ങളും മാനുഷിക പരിഗണനകളും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇമ്രാന് ചികിത്സ ലഭ്യമാക്കണമെന്ന് കാട്ടി കപിൽ ദേവും സുനിൽ ഗവാസ്‌ക്കറും അടക്കം വിവിധ രാജ്യങ്ങളിലെ 22 മുൻ ക്രിക്കറ്റ് ക്യാപ്റ്റൻമാർ കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ചിരുന്നു. വലതു കണ്ണിന്റെ 85 ശതമാനം കാഴ്ച നഷ്ടമായെന്ന റിപ്പോർട്ടിനെ തുടർന്ന് ഇമ്രാന് സെപ്തംബർ പകുതി വരെ ആശുപത്രി ചികിത്സ നൽകാൻ പാക് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സർക്കാർ ആശുപത്രിയിലെ പരിശോധനയിൽ ആരോഗ്യവാനാണെന്ന് വിധിയെഴുതിയതോടെ ഇമ്രാൻ ജയിലിൽ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |