
ഉദിയൻകുളങ്ങര: കേരള തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ ഓണം വിപണി ലക്ഷ്യമിട്ട് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. വില നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ദിവസങ്ങൾ കൊണ്ടാണ് സാധനങ്ങളുടെ വില പരിധിയിലധികം വർദ്ധിച്ചത്.
ഓണം ഒഴിച്ചുകൂടാൻ പറ്റാത്ത ആഘോഷമായതിനാൽ ഓണത്തിന് ദിവസങ്ങൾക്ക് മുമ്പേ വിപണിയിൽ സാധനങ്ങളുടെ വില ഭീമമായി കുതിച്ചുയരുന്നത് കടുത്ത ആശങ്കയായി മാറിയിട്ടുണ്ട്. സാധാരണക്കാർക്ക് കിട്ടുന്ന വരുമാനം മുഴുവനും കടയിൽ തന്നെ തീരുന്ന അവസ്ഥയിലാണ്. അതിന് പരിഹാരം സർക്കാർ തലത്തിൽ ഉണ്ടായില്ലെങ്കിൽ ഈ ഓണം വറുതിയുടെ ഓണമായി മാറുമെന്നാണ് ജനങ്ങൾ പറയുന്നത്.
പഞ്ചസാര 1കിലോ 48രൂപയിൽനിന്ന് 62ആയി. സവാള 1കിലോ 30ൽ നിന്ന് 40രൂപയായി.
തേങ്ങ 1കിലോ 55ൽ നിന്ന് 65ആയി മാറി,വെളിച്ചെണ്ണ 1കിലോ കെ.പി.എൽ 250ൽ നിന്ന്300രൂപയായി.
പച്ചക്കറി
തക്കാളി 1കിലോ 40രൂപയിൽ നിന്ന് 50ആയി മാറി.ബീൻസ് 1കിലോ 100ൽനിന്ന്120ആയി.
പഴവർഗങ്ങൾ
കപ്പപ്പഴം 1കിലോ 65രൂപയിൽ നിന്ന് 80രൂപയായിമാറി, നേന്ത്രപ്പഴം 1 കിലോ 60ൽ നിന്ന് 75ആയി,നെല്ലിക്ക 1 കിലോ 60ൽ നിന്ന് 100ആയിമാറി.
ഇനിയും വിലക്കയറ്രമെന്ന്
ഇപ്പോഴുള്ള സാധനങ്ങളുടെ വില വർദ്ധനവല്ല, ഓണം വിപണി അടുക്കുംതോറും വീണ്ടും സാധനങ്ങളുടെ വില വർദ്ധിക്കാനാണ് സാദ്ധ്യതയെന്നാണ് വ്യാപാരികളുടെ ഭാഷ്യം. കൂടാതെ പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ മുഴുവനും തമിഴ്‌നാട്ടിൽ നിന്നാണ് വരുന്നത്. പലവ്യഞ്ജനങ്ങൾക്കും തമിഴ്‌നാടിനെ ആശ്രയിച്ചാണ് കഴിയുന്നത്.
നിർമ്മണ മേഖല സ്തംഭനത്തിൽ
തമിഴ്നാട്ടിൽ നിന്ന് നിർമ്മാണ സാമഗ്രികളായ എംസാന്റും പാറയും മെറ്റലും വരാതായതോടെ കേരളത്തിലെ വീടുകളുടെ നിർമ്മാണ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇവയ്‌ക്കെല്ലാം അടിയന്തരമായ പരിഹാരം ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |