SignIn
Kerala Kaumudi Online
Monday, 24 August 2026 4.37 AM IST

പാഴ്ത്തടിക്ക് ഡിമാന്റ്

കല്ലറ: പാചകവാതക വിലവർദ്ധനയും ക്ഷാമവും നേരിട്ടതോടെ വിറകടുപ്പിലേക്ക് മാറിയ ഹോട്ടലുകളടക്കം തിരികെ മടങ്ങാതായതോടെ പാഴ്‌ത്തടിക്ക് ഡിമാൻഡേറുന്നു. വില കുത്തനെ ഉയർന്നത് കർഷകർക്കും തടിമില്ലുകാർക്കും ആശ്വാസമായി.

ഒരു ടൺ പാഴ്‌ത്തടിക്ക് 9,000 രൂപവരെയും വളർച്ചയെത്തിയ വാളംപുളി, മരുത്, പെരുമരം, മുള്ള്, വേങ്ങ തുടങ്ങിയവയ്ക്ക് ടണ്ണിന് 10,000 രൂപ വരെയും ലഭിക്കുന്നുണ്ട്. പ്രതിദിനം 500 ടണ്ണിലധികം വിറക് വ്യാപാരം നടക്കുന്നതായാണ് കണക്കുകൾ. ഏകദേശം 70 ശതമാനം ഹോട്ടലുകളിലും ഭക്ഷണം ഇപ്പോഴും വിറകടുപ്പിലാണ് തയ്യാറാക്കുന്നത്.

പാചകവാതകത്തേക്കാൾ ചെലവ് കുറവാണെന്നാണ് ഇവർ പറയുന്നത്. ഒരു കിലോ കീറിയ വിറകിന് നിലവിൽ 10-115 രൂപയാണ്. അന്യസംസ്ഥാനങ്ങളിലേക്ക് വ്യവസായ ആവശ്യങ്ങൾക്കായി വിറക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ഉത്തരേന്ത്യയിൽ തടികൊണ്ടുള്ള പാക്കിംഗ് ബോക്‌സുകളുടെ നിർമ്മാണം വർദ്ധിച്ചതും പാഴ്‌ത്തടിയുടെ ആവശ്യകതയും വിലയും ഉയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നു

മരങ്ങൾ വിറ്റ് പണം സമ്പാദിക്കാം

വിപണി അനുകൂലമായതോടെ കർഷകർക്ക് പഴക്കംചെന്ന മരങ്ങൾ വിറ്റ് അധിക വരുമാനം നേടാനുള്ള അവസരവും കൈവന്നിരിക്കുകയാണ്. മുൻപ് പാഴ്ത്തടിയെടുക്കാൻ ആരുമില്ലാതിരുന്ന സ്ഥാനത്ത് ഇപ്പോൾ പാഴ്ത്തടി തിരക്കി ആളുകളെത്തുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL