
കിളിമാനൂർ: വീതി കുറഞ്ഞ റോഡ്...പോരാത്തതിന് കുണ്ടും കുഴിയും.നന്നാക്കാനുള്ള പണികൾ ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ച് കരാറുകാരൻ മടങ്ങിപ്പോയി.കിളിമാനൂർ - അടയമൺ - തൊളിക്കുഴി റോഡിന്റെ ദയനീയ അവസ്ഥയാണിത്.എന്നിട്ടും ദിനവും ഇതുവഴി അമിത ഭാരവുമായി ചീറിപ്പായുന്നത് നിരവധി ടോറസ് ലോറികളാണ്.ഇതിനെതിരെ പൊതുമരാമത്ത് വകുപ്പ് ലീസിൽ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കാൻ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
റോഡ് തകർച്ചാ ഭീഷണിയിലായതോടെ പൊതുമരാമത്ത് വകുപ്പ് സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ,കിളിമാനൂർ എസ്.എച്ച്.ഒ എന്നിവർക്ക് കൃത്യമായ വാഹന നമ്പറുകൾ സഹിതം ഔദ്യോഗികമായി പരാതി നൽകിയിരുന്നു.എന്നിട്ടും നടപടിയുണ്ടായിട്ടില്ല.എത്രയും വേഗം ടോറസ് ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി,റോഡ് അടിയന്തരമായി നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അമിതഭാരമുള്ള വാഹനങ്ങൾക്ക് പ്രവേശനമില്ലെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പ് റോഡിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നോക്കുകുത്തി
അപകടകരമായ വളവുകളും കയറ്റിറക്കങ്ങളുമുള്ള റോഡ്
കോൺട്രാക്ടർ പണി പാതിയിൽ ഉപേക്ഷിച്ച് പോയിട്ട് വർഷങ്ങളായി.റോഡിലാകെ ഗർത്തങ്ങൾ രൂപപ്പെട്ടു.അമിത ലോഡുമായി വരുന്ന വാഹനങ്ങൾ തടയാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. അടയമൺ മുരളീധരൻ, വാർഡ് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |