ബാലരാമപുരം: ഭാര്യയും മക്കളും ചേർന്ന് സ്ക്രാപ്പ് ഷോപ്പ് ഉടമയെ കടയിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ നരുവാമൂട് പൊലീസ് കേസെടുത്തു.ഭാര്യയുമായി പിണങ്ങി താമസിക്കുന്ന തിരുനെൽവേലി സുബ്ബയ്യപുരം തേവർകുളം താഴ്കയിൽ ഷൺമുഖ തേവർ മകൻ മുരുകനെ(55)യാണ് ഭാര്യ സെൽവി,മക്കളായ ശിവ,ഹരികൃഷ്ണൻ എന്നിവർ ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചത്. നരുവാമൂട് വെള്ളംകെട്ടുവിളയിലെ സ്ക്രാപ്പ് ഷോപ്പിലായിരുന്നു സംഭവം.
കൃത്യം നടത്തിയ ശേഷം അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മുരുകൻ. ഇദ്ദേഹത്തിന്റെ അളിയനായ തിരുനെൽവേലി അച്ചപ്പട്ടി കർപ്പനുത്ത് വീട്ടിൽ ഇരുളപ്പന്റെ മൊഴിയിൽ നരുവാമൂട് പൊലീസ് കേസ് രജിസ്റ്രർ ചെയ്ത് തുടർ നടപടി സ്വീകരിച്ചു വരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |