
ചിറയിൻകീഴ്: പൂർണ്ണമായും ഫ്ലക്സ് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ തുണി ബാനറും ആശാൻ കവിതയുടെ ദൃശ്യാവിഷ്കാരവും അക്ഷരമരവുമായി വെയിലൂർ ഗവ.ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വായനോത്സവം ജില്ലാ പഞ്ചായത്തംഗം മിനി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മണികണ്ഠൻ തോന്നയ്ക്കൽ മുഖ്യാതിഥിയായി.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു,പി.ടി.എ വൈസ് പ്രസിഡന്റ് നാജിഹ,സ്കൂൾ ഹെഡ്മിസ്ട്രസ് ഷീന.എ,സീനിയർ അസിസ്റ്റന്റ് ജെ എം.റഹിം,സ്റ്റാഫ് സെക്രട്ടറി സി.എസ്.ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |