പന്തളം : പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് സംഘം പിടികൂടി. കൊടുമൺ ബഥനി കോൺവെന്റിന് സമീപം കല്ലുവിളയിൽ വീട്ടിൽ ജോസഫ് (42) ആണ് പിടിയിലായത്. 2024 ഏപ്രിലിൽ ആണ് ഇയാൾ 9 വയസുള്ള പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.
സംഭവം കുട്ടി ബന്ധുക്കളോട് പറയുകയും രക്ഷിതാക്കൾ പൊലീസിൽ അറിയിക്കുകയുമായിരുന്നു. അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. പന്തളം സർക്കിൾ ഇൻസ്പെക്ടർ സി.ബാബുക്കുറുപ്പിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഷൈൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ് കുമാർ, കൊടുമൺ സ്റ്റേഷൻ ഹൗസ് ഓഫീസർ ഷിജു പി.സാം, എ.എസ്.ഐ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |