റാന്നി: ഇന്നലെ വൈകിട്ട് വീശിയടിച്ച ശക്തമായ മഴയിലും കാറ്റിലും റാന്നി മേഖലയിൽ പരക്കെ നാശനഷ്ടം. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി റോഡുകളിലേക്കും വൈദ്യുതി തൂണുകളിലേക്കും പതിച്ചു. പ്ളാങ്കമൺ - റാന്നി റൂട്ടിൽ മരങ്ങൾ വീണ് ഗതാഗതം പൂർണമായി തടസപ്പെട്ടു. നിരവധി പ്രദേശങ്ങളിൽ വൈദ്യുതി തൂണുകൾ തകർന്നതിനെ തുടർന്ന് വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഇത് കൂടാതെ റാന്നി എരുമേലി റോഡിലും, മണ്ണാറക്കുളഞ്ഞിയിലും മരം ഒടിഞ്ഞു വീണിരുന്നു. മിക്ക സ്ഥലങ്ങളിലും രാത്രിതന്നെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞെങ്കിലും ചുരുക്കം പ്രദേശങ്ങളിൽ പുതിയ തൂണുകൾ സ്ഥാപിക്കേണ്ട ആവശ്യം വന്നതിന്നാൽ ഇരുട്ടിൽ തന്നെയാണ്. നാട്ടുകാരും റാന്നി, പത്തനംതിട്ട ഫയർ ആൻഡ് റെസ്ക്യൂ ടീമും റോഡിലെ തടസങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |