SignIn
Kerala Kaumudi Online
Friday, 23 October 2026 2.07 PM IST

മഴയിൽ മെറ്റിലും മണ്ണും ഒലിച്ചുപോയി; ആഞ്ഞിലിമുക്ക് - കൊച്ചുകുളം റോഡിൽ ദുരിതം

road
തകർന്ന അഞ്ഞിലിമുക്ക് - കൊച്ചുകുളം അമ്പലം റോഡ്

റാന്നി: ശക്തമായ മഴയിൽ മെറ്റലും മണ്ണും ഒലിച്ചു പോയതോടെ ആഞ്ഞിലിമുക്ക് - കൊച്ചുകുളം റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. മലയോര പ്രദേശമായ കൊച്ചുകുളത്തേക്കുള്ള പ്രധാന പാതയാണിത്. മഴക്കാലത്ത് കാൽനടയാത്ര പോലും പറ്റാത്ത സ്ഥിതിയാണ്. രണ്ടു വർഷം മുമ്പ് ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിന്ന് കൊച്ചുകുളത്തേക്കുള്ള ചെറിയൊരു ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും ബാക്കി ഭാഗങ്ങൾ പൂർണമായും അവഗണിക്കപ്പെട്ടു. റോഡിൽ ഓടയില്ലാത്തതാണ് വെള്ളക്കെട്ടിനും മണ്ണൊലിപ്പിനും പ്രധാന കാരണമാകുന്നത്. റോഡ് തകർന്നതോടെ നാട്ടുകാർ സ്വന്തം നിലയിൽ മണ്ണുമാന്തിയിട്ട് ഗതാഗതയോഗ്യമാക്കാൻ ശ്രമിച്ചെങ്കിലും തുടർച്ചയായ മഴയിൽ അതും ഒലിച്ചുപോവുകയായിരുന്നു.

ബസ് സർവീസും മുടങ്ങി

റോഡിന്റെ ശോചനീയാവസ്ഥ കാരണം വർഷങ്ങൾക്ക് മുമ്പ് ഇതുവഴിയുണ്ടായിരുന്ന ബസ് സർവീസ് പൂർണമായും നിറുത്തിവച്ചു. നിലവിൽ വലിയ കുഴികൾ നിറഞ്ഞ പാതയിലൂടെ യാത്ര ചെയ്യാൻ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങളും മടിക്കുകയാണ്. കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്.

.........................................

ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഓട നിർമ്മിച്ച് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണം.

സിജോ കൊച്ചുകുളം

(പൊതു പ്രവർത്തകൻ)

.....................................

റോഡ് തകർന്നിട്ട് 10 വർഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL