തിരുവല്ല : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 25 വർഷത്തെ ജനസേവനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സേവാ ജ്യോതി യാത്രയ്ക്ക് തിരുവല്ലയിൽ തുടക്കമായി. യാത്രയുടെ ഭാഗമായി ബി.ജെ.പി ദേശീയ സമിതിഅംഗം കെ.ആർ.പ്രതാപചന്ദ്രവർമ്മ, തിരുവല്ല മണ്ഡലം പ്രസിഡന്റ് രാജേഷ് കൃഷ്ണയ്ക്ക് ദീപശിഖ കൈമാറി. ജനസേവനത്തിനും രാഷ്ട്രനിർമാണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 25 വർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവാജ്യോതി യാത്ര സംഘടിപ്പിക്കുന്നത്. മധു പരുമല, പ്രസന്നകുമാർ, സുരേഷ് ഓടയ്ക്കൽ, വിജയകുമാർ.വി.വി, ജയൻ ജനാർദ്ദനൻ, മനോജ് വെട്ടിക്കൽ, പ്രതീഷ് ജി.പ്രഭു, അജി, പ്രവീൺ, നിതിൻ പ്രസാദ്, രാജേഷ്, കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |