പത്തനംതിട്ട : പട്ടികവർഗ വികസന വകുപ്പിനു കീഴിൽ റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നു. 20 നും 35 നും മദ്ധ്യേ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസൽ സഹിതം 13ന് രാവിലെ 11 ന് റാന്നി മിനി സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0473 - 5227703.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |