SignIn
Kerala Kaumudi Online
Thursday, 22 October 2026 3.16 AM IST

കംപ്യൂട്ടറുകളില്ല; ലേണേഴ്സ് നടത്താൻ പെടാപ്പാട്

learners
.

 ദുരിതത്തിലായി ഉദ്യോഗസ്ഥർ

പാലക്കാട്: ജില്ലയിലെ ആർ.ടി.ഒ ഓഫിസുകളിൽ എത്തുന്നവർക്ക് ലേണേഴ്സ് പരീക്ഷ എഴുതണമെങ്കിൽ ഉദ്യോഗസ്ഥർ അൽപനേരം ജോലി നിറുത്തിവയ്ക്കണം. കാരണം അവരുടെ കംപ്യൂട്ടറുകളിൽ വേണം വരുന്നവരുടെ പരീക്ഷ നടത്താൻ. ചിറ്റൂർ, പാലക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂർ, മണ്ണാർക്കാട് തുടങ്ങിയ ഓഫിസുകളിലാണ് മതിയായ കംപ്യൂട്ടറുകൾ ഇല്ലാത്തതിനാൽ ഈ അവസ്ഥ. ലേണേഴ്സ് പരീക്ഷയ്ക്കായി കംപ്യൂട്ടർ വിട്ടുനൽകുന്നതിനാൽ ഓഫിസിലെ ജോലിയും തടസപ്പെടുന്നു. ചിറ്റൂർ സബ് ആർ.ടി.ഒ ഓഫിസിൽ ലേണേഴ്സ് പരീക്ഷയ്ക്ക് ഉപയോഗിക്കാൻ ഒരു കംപ്യൂട്ടർ പോലുമില്ല. ജോലികൾ തടസ്സമില്ലാതെ നടക്കാൻ 10 കംപ്യൂട്ടറെങ്കിലും വേണം. എന്നാൽ അത്രയും എണ്ണം ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥരിൽ പലരും സ്വന്തം വീട്ടിൽ നിന്ന് ലാപ്‌ടോപ്പുകളുമായി എത്തുകയാണ്.

 വലഞ്ഞ് പരീക്ഷാർത്ഥികളും
എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലേണേഴ്സ് പരീക്ഷ നടക്കുന്നുണ്ട്. ഒരു ദിവസം 70 പേർക്കാണ് അവസരം. എന്നാൽ പരീക്ഷ എഴുതുന്നവരിൽ മൂന്നിലൊന്നു ആളുകൾ പോലും വിജയിക്കുന്നില്ല. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ സമയപരിധിയുണ്ട്. അതിനുള്ളിൽ ഉത്തരം നൽകിയില്ലെങ്കിൽ അടുത്ത ചോദ്യം കംപ്യൂട്ടറിൽ തെളിയും. എന്നാൽ നെറ്റ് വർക്ക് മോശമായതിനാൽ പലപ്പോഴും ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാൻ കഴിയാത്ത സ്ഥിതിയാണെന്നും പരീക്ഷാർത്ഥികൾ പറയുന്നു. ഒരുദ്യോഗാർത്ഥിക്ക് ലേണേഴ്സ് പരീക്ഷയെഴുതാൻ 25 മിനിറ്റ് സമയം വേണം. ഒരു മണിക്കൂറിൽ പരമാവധി 4 പേർക്കാണ് ഒരു കംപ്യൂട്ടറിൽ പരീക്ഷയെഴുതാനാവുക. പലപ്പോഴും 2 കംപ്യൂട്ടർ മാത്രമാണ് പരീക്ഷയ്ക്കായി നൽകാറുള്ളത്. അതുകൊണ്ടുതന്നെ പല ദിവസങ്ങളിലും രാത്രി 7 വരെ പരീക്ഷയെഴുതേണ്ടി വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL