SignIn
Kerala Kaumudi Online
Saturday, 13 June 2026 8.50 PM IST

പാലക്കാട് ഒന്നാം വിള കൃഷിപ്പണികൾ തകൃതി

nellu
നെല്ല്

പാ​ല​ക്കാ​ട്: പ്രതീക്ഷിച്ചത്ര വേനൽമഴ ലഭിച്ചില്ലെങ്കിലും ആ​ത്മ​വി​ശ്വാ​സം കൈ​വി​ടാ​തെ ക​ർ​ഷ​ക​ർ ഒ​ന്നാംവിള നെൽക്കൃഷിക്ക് ഒരുക്കം തു​ട​ങ്ങി. താ​ങ്ങു​വി​ല​യ്ക്ക് നെ​ല്ലു​സം​ഭ​രി​ച്ച സ​പ്ലൈ​കോ ക​ഴി​ഞ്ഞ സീ​സ‍ണി​ലെ പ​ണം ഇ​തു​വ​രെ​യും പൂർണമായും കൊ​ടു​ത്തു​തീ​ർ​ത്തി​ട്ടി​ല്ല. ജി​ല്ല​യി​ൽ ഒ​ന്നാം വി​ള സാ​ധാ​ര​ണ പൊ​ടി​വി​ത ന​ട​ത്തി​യാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. വി​ഷു ക​ഴി​ഞ്ഞ ഉ​ട​നെ കാ​ലാ​വ​സ്ഥ അ​നു​കൂല​മാ​യാ​ൽ ക​ർ​ഷ​ക​ർ പാ​ട​ങ്ങ​ളി​ൽ കൃ​ഷി​പ്പ​ണി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത് പ​തി​വാ​ണ്. കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച​യോ​ടെ പ​ല​യി​ട​ത്തും വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തോ​ടെ പൊ​ടി​വി​ത ഉ​പേ​ക്ഷി​ച്ച് ഞാ​റ്റ​ടി ഒ​രു​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും പ്ര​തി​ക്ഷി​ച്ച​ത്. എ​ന്നാ​ൽ തുടർന്നുള്ള ദിവസങ്ങളിൽ മ​ഴ വി​ട്ടു​നി​ന്ന​തി​നാ​ൽ വ​യ​ലു​ക​ളി​ലെ ഈ​ർ​പ്പം കു​റ​ഞ്ഞ​തോ​ടെ പൊ​ടി​വി​ത ന​ട​ത്തി​യാ​ണ് ഒ​ന്നാം വി​ള​യി​റ​ക്കു​ന്ന​ത്. ഞാ​റ്റ​ടി ത​യാ​റാ​ക്കി ഞാ​റ് പ​റി​ച്ച് നടുന്നത് കൃ​ഷി​ച്ചെ​ല​വ് ഇ​ര​ട്ടി​പ്പി​ക്കും. ഉ​മ, ജ്യോ​തി തു​ട​ങ്ങി​യ വി​ത്തു​ക​ളാ​ണ് സാ​ധാ​ര​ണ​യാ​യി ഒ​ന്നാം വി​ളയ്​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

 ഒന്നാംവിളയ്ക്ക് മൂപ്പ് കുറഞ്ഞ ഇനങ്ങൾ

ഒന്നാംവിളയിൽ ഹ്രസ്വകാല മൂപ്പുള്ള ജ്യോതി, കാഞ്ചന, മനുരത്ന എന്നീ ഇനങ്ങളും മദ്ധ്യകാല മൂപ്പുള്ള ഉമയും കൃഷിയിറക്കണമെന്ന്‌ പാലക്കാട്ടെ കർഷകർക്ക്‌ ലഭിച്ച നിർദേശം. ആലത്തൂർ സ്റ്റേറ്റ് സീഡ് ഫാമും പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ സ്റ്റാർട്ടപ് സംരംഭമായ റെവിൻ കൃഷിയും ചേർന്നാണ്‌ 2026-ലെ ‘നെല്ലിലെ ഒന്നാം വിള- കീട-രോഗ കാലാവസ്ഥാ കലണ്ടർ' തയ്യാറാക്കിയത്‌. കളശല്യം കുറഞ്ഞ പാടങ്ങളിൽ പൊടിവിത നടത്താം. മേയ് അവസാനം വിതച്ചാൽ സെപ്തംബർ അവസാനത്തോടെ കൊയ്തെടുക്കാം. വെള്ളക്കെട്ടുള്ള ഇടങ്ങളിൽ നേരത്തേയുള്ള നടീലാണ് ഉചിതം. നടീൽ രീതിക്ക്‌ ഇ‍ൗ ആയാഴ്‌ചതന്നെ ഞാറ്റടി തയ്യാറാക്കണം. ജൂൺ 10-നും 15-നും ഇടയിൽ നടീൽ പൂർത്തിയാക്കിയാൽ ഒക്ടോബർ ആദ്യവാരം കൊയ്ത്ത് അവസാനിപ്പിച്ച് രണ്ടാംവിളയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങാം. കാലംതെറ്റിയുള്ള കാലാവസ്ഥയിൽ കർഷകനെ സഹായിക്കാനാണ്‌ പാലക്കാട്‌ ഐഐടിയുടെ അഗ്രി ടെക്‌ സ്റ്റാർട്ടപ്പായ റെവിൻ വികസിപ്പിച്ചത്‌. സെൻസറുകൾ വഴി ഈർപ്പം, താപനില, കാറ്റിന്റെ ഗതി, മഴയുടെ അളവ്, സൂര്യപ്രകാശം, ബാഷ്പമർദം എന്നിവ പരിശോധിച്ചാണ്‌ കലണ്ടർ തയ്യാറാക്കിയത്‌. ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL