കോട്ടക്കൽ : സമസ്ത സെന്റിനറിയുടെ ഭാഗമായി എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആശയ സഞ്ചാരം ഇസ്സ കോഡ് ജില്ലാ റാലിയുടെ പ്രചാരണാർത്ഥം നടത്തുന്ന വിപ്ലവചക്രം യാത്ര ഇന്ന് നടക്കും. രാവിലെ 8:30ന് പൊന്നാനിയിൽ നിന്ന് ആരംഭിച്ച് ജില്ലയിലെ 13 ഡിവിഷൻ കേന്ദ്രങ്ങളിലൂടെ നടക്കുന്ന യാത്ര രാത്രി എട്ടിന് കോട്ടക്കൽ ചങ്കുവെട്ടിയിൽ സമാപിക്കും. പൊന്നാനി ജുമുഅത്ത് പള്ളി സിയാറത്തോടെ ആരംഭിക്കുന്ന യാത്ര ദേവർശോല അബ്ദുസലാം മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
സെപ്തംബർ 20ന് താനൂരിൽ നടക്കുന്ന ആശയ സഞ്ചാരം ഇസ്സ കോഡ് ജില്ലാ റാലിയിൽ ജില്ലയിലെ 101 സെക്ടറുകളിൽ നിന്ന് തിരഞ്ഞെടുത്ത അംഗങ്ങൾ അണിചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |