SignIn
Kerala Kaumudi Online
Thursday, 22 October 2026 3.12 AM IST

ഉപകരണങ്ങൾക്കും വേണം ചികിത്സ; വേറിട്ട യജ്ഞവുമായി വിദ്യാർത്ഥികൾ

students
ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ തകരാറിലായ ഉപകരണങ്ങൾ വിദ്യാർഥികൾ നന്നാക്കുന്നു

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപയോഗശൂന്യമായി മാറ്റിവച്ച ഉപകരണങ്ങൾക്ക് പുതുജീവൻ നൽകുകയാണ് മെഡിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ കൂട്ടായ്മ. ആശുപത്രികളിലെ തകരാറിലാവുന്ന ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കുന്നതാണ് ചികിത്സ. രോഗികൾക്കു മാത്രമല്ല, ചികിത്സയ്ക്കു സഹായിക്കുന്ന ഉപകരണങ്ങൾക്കും പരിചരണം വേണമെന്ന ചിന്തയിൽനിന്നാണ് വേറിട്ട ഈ ദൗത്യം. തകരാറിലായ വെന്റിലേറ്റർ, ഇൻഫ്യൂഷൻ പമ്പ്, മൾട്ടി പാരാമോണിറ്റർ, ഇ.സി.ജി മെഷീൻ, നെബുലൈസർ തുടങ്ങി ആശുപത്രിയിൽ മാറ്റിവച്ച ഉപകരണങ്ങളാണ് അറ്റകുറ്റപ്പണിയിലൂടെ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങിയത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സംരംഭമായ ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്റർ (ഐ.ഇ.ഡി.സി) മെഡിക്കൽ കോളജ് യൂണിറ്റും എൻജിനീയറിംഗ് വിഭാഗത്തിന്റെ കൂട്ടായ്മയായ ടിങ്കർ സ്പേസും ചേർന്ന് സംഘടിപ്പിച്ച റിപ്പയർ കഫേയിലൂടെ അഞ്ച് ഉപകരണങ്ങളാണ് നന്നാക്കിയെടുത്തത്.


വലിച്ചെറിയാതെ വീണ്ടെടുക്കാം

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഇത്തരമൊരു റിപ്പയർ കഫേ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് ഉപകരണങ്ങൾ നന്നാക്കിയെടുത്തതിന്റെ അനുഭവം മുൻനിർത്തി പദ്ധതി കൂടുതൽ വിപുലമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം.

ആരോഗ്യ മേഖലയിൽ ചികിത്സാ രംഗത്ത് നൂതന സാങ്കേതിക വിദ്യയ്ക്കുള്ള ആശയങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് നൽകാനാകും.അത് പ്രവർത്തന തലത്തിൽ കൊണ്ടുവരുന്നത് എൻജിനീയറിംഗ് വിംഗിന്റെ സാങ്കേതിക മികവിലൂടെയാണ്. ഇവിടെ മെഡിക്കൽ, എൻജിനീയറിംഗ് വിദ്യാർഥികൾ ഒത്തുചേർന്ന് നടത്തുന്നത് മാതൃകാ പ്രവർത്തനമാണ്.

ഡോ. എം.പി.ശ്രീജയൻ,​ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL