മേപ്പയ്യൂർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ഡിസംബർ 9, 10 തിയതികളിൽ മേപ്പയ്യൂരിൽ നടക്കും. മേപ്പയ്യൂർ ടി.കെ കൺവെൻഷൻ സെന്ററിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം സി.പി.ഐ.എം സംസ്ഥാനകമ്മിറ്റി അംഗം പി.മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി യു ജില്ലാ പ്രസിഡന്റ് ആർ.പി. ഭാസ്ക്കരകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ ദിനേശൻ പരിപാടി വിശദീകരിച്ചു. എസ്.കെ സജീഷ്, എം.കുഞ്ഞമ്മത്, എൻ.എം ദാമോദരൻ, പി.പി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എം.കുഞ്ഞമ്മത് (ചെയർമാൻ), എൻ.എം.ദാമോദരൻ (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |