SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 AM IST

പലഹാരമേള സംഘടിപ്പിച്ചു

mela
പലഹാരമേളയിൽ നിന്ന്

മുക്കം: പഠനത്തോടൊപ്പം ജീവിതാനുഭവങ്ങളും പകർന്ന് നൽകി ചെറുവാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുരുന്നുകൾ ഒരുക്കിയ പലഹാരമേള വേറിട്ട അനുഭവമായി. എൽ.പി. വിഭാഗത്തിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽനിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം പലഹാരങ്ങൾ മേളയ്ക്ക് രുചിവൈവിധ്യവും കൗതുകവും പകർന്നു.

ഒന്ന്, മൂന്ന് ക്ലാസുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് മേള സംഘടിപ്പിച്ചത്. പാഠപുസ്തകത്തിലെ അറിവുകൾ പ്രായോഗിക അനുഭവങ്ങളിലൂടെ മനസിലാക്കുന്നതിനൊപ്പം സർഗാത്മകതയും പങ്കാളിത്തമനോഭാവവും വളർത്തുക എന്നതും മേളയുടെ ലക്ഷ്യമായി. പി.ടി.എ പ്രസിഡന്റ് എൻ. ജമാൽ മേള ഉദ്ഘാടനം ചെയ്തു. ഷരീഫ് കൂട്ടക്കടവത്ത്, ഷബീബ, പി. ചന്ദ്രൻ, സ്മിത, ലേഖ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL