മുക്കം: മലബാർ ഗോൾഡ്, ഇഖ്റ ഹോസ്പിറ്റൽ, ജില്ലാപഞ്ചായത്ത് സ്നേഹ സ്പർശം എന്നിവയുടെ സഹകരണത്തോടെ കാരമൂല കരുണ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ കിഡ്നി രോഗം ഉൾപ്പെടെയുള്ള ജീവിത ശൈലി രോഗ നിർണയ സൗജന്യ
ക്യാമ്പ് സംഘടിപ്പിച്ചു. കാരമൂല ആലുള്ളക്കണ്ടി ടി.പി.കെ അപ്പാർട്ട്മെൻ്റിൽ നടന്ന ക്യാമ്പ് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. ദിവ്യ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് അബ്ദു തരിപ്പയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. സുധീരൻ, ക്യാമ്പ് കോർഡിനേറ്റർ ബഷീർ, ആശാവർക്കർ ലളിത, എം.കെ.അജയ്കുമാർ എന്നിവർ പ്രസംഗിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |