മുക്കം: അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ കല്ലുരുട്ടിയിൽ പ്രവർത്തനമാരംഭിച്ച വളം ഡിപ്പോയുടെ ഉദ്ഘാടനം സി.കെ കാസിം എം.എൽ.എ നിർവഹിച്ചു. കപ്പ്യേടത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
സഹകരണ വകുപ്പ് ജില്ല ജോയൻ്റ് റജിസ്ട്രാർ കെ.ഷീജ ആദ്യവിൽപ്പന നടത്തി. മുപ്പതോളം കർഷകരെ ഉപഹാരം നൽകിആദരിച്ചു. ആദരിക്കൽ ചടങ്ങിൻ്റെ ഉദ്ഘാടനം തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻഡ് ബാബു പൈക്കാട്ടിൽ നിർവഹിച്ചു.
കെ കമലാക്ഷി, വി സച്ചിൻ, സി.എ പ്രദീപ് കുമാർ, സതീഷ്, റഫീഖ് മാളിക, എം സിറാജുദ്ദിൻ, എ.എം അബുബക്കർ, വിശ്വനാഥൻ നികുഞ്ജം, റുബീന ബഷീർ, സുനിത മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |