കുറ്റ്യാടി : പുരോഗമന കലാ സാഹിത്യ സംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റിയും പി.ജി വായന കൂട്ടവും സംയുക്തമായി തൊട്ടിൽപ്പാലത്ത് സി.പി.എം നേതാവ് പി.ജയരാജൻ എഴുതിയ 'സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുസ്തകത്തെ അടിസ്ഥാനമാക്കി പുസ്തക ചർച്ച
സംഘടിപ്പിച്ചു. എം എം നാരായണൻ ഉദ്ഘാടനം ചെയ്തു. സവർക്കർ ഉയർത്തിയ ഹിന്ദുത്വ രാഷ്ട്രീയം പ്രത്യയ ശാസ്ത്ര രീതിയിൽ ഒരിക്കൽപോലും ബ്രിട്ടീഷുകാരോട് നേരിട്ട് ഏറ്റുമുട്ടിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എ.കെ അഗസ്റ്റി അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥകർത്താവ് പി.ജയരാജൻ, പി.രാധാകൃഷ്ണൻ, പ്രേമൻ കായക്കൊടി, ടി.നാരായണൻ, ചെറുവേരി സതീശൻ, ഡോ.സജീവ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു . പി. പി.സജിത്ത് കുമാർ സ്വാഗതവും വി.കെ.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |