SignIn
Kerala Kaumudi Online
Sunday, 28 June 2026 3.02 AM IST

വടകരക്കാരുടെ പ്രിയപ്പെട്ട രവിയേട്ടൻ

1
ശ്രീനാരായണ ഹൈസ്കൂളിൽ പൊതുദർശനത്തിന് വെച്ച പിം എം രവീന്ദ്രൻ്റെ ഭൗതിക ശരീരത്തിൽ കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് രാജീവൻ റീത്ത് സമർപ്പിക്കുന്നു.

ടി.വി സച്ചിൻ

വടകര: വടകരയിലെ എല്ലാ പ്രധാന പരിപാടികളുടെയും അമരത്തുണ്ടായിരുന്ന പി.എം രവീന്ദ്രൻ ഇനിയില്ല. എസ്.എൻ.ഡി.പി യൂണിയൻ നേതാവായിരുന്ന ജ്യേഷ്ഠ സഹോദരൻ പി.എം നാണുവിന്റെ വഴിയെ സഞ്ചരിച്ചാണ് പി.എം രവീന്ദ്രൻ നേതൃനിരയിലെത്തിയത്. പിന്നീട് കക്ഷിരാഷ്ട്രീയ ഭേദമന്യേ വടകരക്കാരുടെ പ്രിയപ്പെട്ടയാളായി. ഊർജ്ജസ്വലമായ ഇടപെടലുകൾ കൊണ്ട് വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞുനിന്നു. 24 വർഷത്തോളം വടകര യൂണിയന്റെ ഭാരവാഹിയായി. ചേളന്നൂർ എസ്.എൻ കോളേജിനെ കൂടുതൽ വിപുലീകരിച്ചതും വടകരയിൽ എസ് എൻ കോളേജ് സ്ഥാപിച്ചതും നേട്ടമാണ്. ഇവിടെ കാലികമായ ബിരുദ ബിരുദാനന്തര കോഴ്സുകൾ കൊണ്ടുവരാനും സ്ഥാപനത്തെ പരിഷ്കരിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. യൂണിയന് കീഴിൽ ട്രസ്റ്റുണ്ടാക്കി അതിന് കീഴിലാണ് എസ് .എൻ കോളേജ് സ്ഥാപിച്ചത്. മെെക്രോഫിനാൻസ് പ്രവർത്തനങ്ങളിലും മാതൃകാപരമായ ചുവടു വയ്പ് നടത്തി. ചുറ്റുമുള്ളവരുടെ വരുമാനം വർദ്ധിപ്പിക്കാനും ജീവിത നിലവാരം ഉയർത്താനും ശ്രമിച്ചു. കെ.എസ്.എസ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ അമരക്കാരനായി വടകരയുടെ കരുത്തുറ്റ ശബ്ദവും വെളിച്ചവുമായി പതിറ്റാണ്ടുകളോളം നിലകൊണ്ടു. വലിയ ജനാവലിയെത്തുന്ന വടകരയിലെ മിക്ക പരിപാടികളുടെയും ശബ്ദവും വെളിച്ചവും കെ.എസ്.എസിന് ലഭിച്ചത് രവീന്ദ്രനെന്ന ജനകീയ നേതാവിന്റെ നേതൃബലം കൊണ്ടായിരുന്നു. വടകരയിലെ മിക്ക മഹാസമ്മേളനങ്ങളുടെയും സ്കൂൾ യുവജനോത്സവം പോലുള്ള വലിയ പരിപാടികളുടെയും സംഘാടകസമിതി രൂപീകരിക്കുമ്പോൾ ആദ്യം വായിക്കപ്പെടുന്ന പേരുകളിൽ ഒന്ന് പി.എം രവീന്ദ്രന്റേതായിരുന്നു. ചുറ്റുമുള്ളവർക്ക് ആത്മവിശ്വാസം നൽകുന്ന സാന്നിദ്ധ്യമായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ ഓരോ ചുവടിലും ചുറ്റുമുള്ളവരുടെ വളർച്ചയും ഉയർച്ചയും സന്തോഷത്തോടെ നെഞ്ചേറ്റിയ നേതാവിനെയാണ് വടകരയ്ക്ക് നഷ്ടമായത്.

പി.​എം​ ​ര​വീ​ന്ദ്ര​ൻ​ ​എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​ത്തി​ന്റെ​ ​ജ​ന​കീ​യ​നാ​യ​ ​നേ​താ​വ്

സ​ന്തോ​ഷ് ​അ​ര​യാ​ക്ക​ണ്ടി
(​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ദേ​വ​സ്വം​ ​സെ​ക്ര​ട്ട​റി,​ ​എ​സ്.​എ​ൻ.​ട്ര​സ്റ്റ് ​എ​ക്സി​ക്യു​ട്ടീ​വ് ​മെ​മ്പ​ർ)

എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​മെ​ന്ന​ ​മ​ഹാ​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​സ​മു​ന്ന​ത​ ​നേ​താ​വാ​ണ് ​അ​ന്ത​രി​ച്ച​ ​പി.​എം​ ​ര​വീ​ന്ദ്ര​ൻ.​ ​വ​ട​ക​ര​ ​യൂ​ണി​യ​ന്റെ​ ​നേ​താ​വാ​യി​രു​ന്ന​ ​പി.​എം​ ​നാ​ണു​വി​ന്റെ​ ​ഇ​ള​യ​ ​സ​ഹോ​ദ​ര​നാ​ണ് ​അ​ദ്ദേ​ഹം.​ ​പി.​എം​ ​നാ​ണു​വി​ന്റെ​ ​കാ​ല​ശേ​ഷ​മാ​ണ് ​ര​വീ​ന്ദ്ര​ൻ​ ​യൂ​ണി​യ​ന്റെ​ ​ചു​ക്കാ​ൻ​ ​പി​ടി​ക്കു​ക​യും​ ​ഉ​യ​ര​ങ്ങ​ളി​ലേ​യ്ക്ക് ​ന​യി​ക്കു​ക​യും​ ​ചെ​യ്ത​ത്.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ണി​യ​ന്റെ​ ​ച​രി​ത്ര​ത്തി​ൽ​ ​ത​ങ്ക​ലി​പി​ക​ളാ​ൽ​ ​എ​ഴു​തി​വ​യ്ക്കേ​ണ്ട​ ​നി​ര​വ​ധി​ ​സേ​വ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തി.​ ​എ​സ്.​എ​ൻ​ ​ട്ര​സ്റ്റി​ന്റെ​ ​എ​ക്സി​ക്യു​ട്ടീ​വ് ​മെ​മ്പ​റെ​ന്ന​ ​നി​ല​യി​ൽ​ ​ചേ​ള​ന്നൂ​ർ​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജി​നെ​ ​കൂ​ടു​ത​ൽ​ ​ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ​ ​ര​വീ​ന്ദ്ര​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലൂ​ടെ​ ​സാ​ധി​ച്ചു.​ ​ആ​രാ​ലും​ ​എ​ക്കാ​ല​വും​ ​ഓ​ർ​മ്മി​ക്ക​പ്പെ​ടു​ന്ന​ ​നി​ര​വ​ധി​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​അ​ദ്ദേ​ഹം​ ​ന​ട​ത്തി.​ ​കോ​ളേ​ജി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ ​സൗ​ക​ര്യ​ ​വി​ക​സ​ന​ത്തി​ലും​ ​ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു.​ ​പു​തി​യ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​വും​ ​കോ​ഴ്സു​ക​ളു​മൊ​ക്കെ​ ​തു​ട​ങ്ങു​ന്ന​തി​ലും​ ​പ്ര​ധാ​ന​ ​പ​ങ്കു​വ​ഹി​ച്ചു.
വ​ട​ക​ര​ ​യൂ​ണി​യ​നെ​ ​കെ​ട്ടു​റ​പ്പു​ള്ള​താ​ക്കു​ന്നി​ൽ​ ​സ്തു​ത്യ​ർ​ഹ​മാ​യ​ ​പ​ങ്ക് ​വ​ഹി​ച്ചു.​ ​ശാ​ഖ​ക​ളെ​ ​ശ​ക്തി​പ്പെ​ടു​ത്തി.​ ​താ​ഴെ​ ​ത​ട്ടി​ൽ​ ​നി​ന്ന് ​സം​ഘ​ട​ന​ ​കെ​ട്ടി​പ്പ​ടു​ക്കു​ക​യെ​ന്ന​ ​ശെെ​ലി​യാ​ണ് ​അ​ദ്ദേ​ഹം​ ​സ്വീ​ക​രി​ച്ച​ത്.​ ​മെെ​ക്രോ​ ​ഫി​നാ​ൻ​സ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​മാ​തൃ​കാ​പ​ര​മാ​യ​ ​ചു​വ​ടു​വ​യ്പ് ​ന​ട​ത്തി.​ ​ഇ​തി​ലൂ​ടെ​ ​യൂ​ണി​യ​ൻ​ ​അം​ഗ​ങ്ങ​ളു​ടെ​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​യി​ൽ​ ​മാ​റ്റ​മു​ണ്ടാ​യി.​ ​യൂ​ണി​യ​ന് ​കീ​ഴി​ൽ​ ​ട്ര​സ്റ്റു​ണ്ടാ​ക്കി​ ​കോ​ളേ​ജ് ​സ്ഥാ​പി​ച്ചു.​ ​അ​തി​നെ​ ​ക​ണ്ണി​ലു​ണ്ണി​ ​പോ​ലെ​ ​ക​ണ്ട് ​വ​ള​ർ​ത്തി​യെ​ടു​ത്തു.​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ ​കീ​ഴി​ലു​ള്ള​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ലൊ​ന്നാ​യി​ ​ഇ​തി​നെ​ ​മാ​റ്റാ​നു​മാ​യി.

എ​ല്ലാ​വ​രു​മാ​യും​ ​ആ​ത്മ​ബ​ന്ധം
യൂ​ണി​യ​നി​ലെ​ ​ഏ​തൊ​രു​ ​വ്യ​ക്തി​യെ​യും​ ​പേ​രെ​ടു​ത്തു​ ​വി​ളി​ക്കാ​നാ​വു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ആ​ത്മ​ബ​ന്ധം​ ​പി.​എം​ ​ര​വീ​ന്ദ്ര​നു​ണ്ടാ​യി​രു​ന്നു.​ ​ജ​ന​ങ്ങ​ളു​ടെ​ ​മ​ന​സി​ലും​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​മ​ന​സി​ലും​ ​ആ​ ​നി​ല​യ്ക്കും​ ​ശ്ര​ദ്ധേ​യ​നാ​യി.​ ​അ​വ​രി​ൽ​ ​വ​ലി​യ​ ​സ്വാ​ധീ​ന​ ​ശ​ക്തി​യു​മാ​യി.​ ​അ​ദ്ദേ​ഹ​ത്തെ​ ​അ​റി​യാ​ത്ത​വ​രും​ ​ബ​ന്ധ​പ്പെ​ടാ​ത്ത​വ​രും​ ​വി​ര​ള​മാ​ണ്.​ ​കെ.​എ​സ്.​എ​സ് ​എ​ന്ന​ ​പ്ര​ശ​സ്ത​മാ​യ​ ​ബി​സി​ന​സ് ​സ്ഥാ​പ​ന​ത്തി​ന്റെ​ ​അ​മ​ര​ക്കാ​ര​നു​മാ​യി​രു​ന്നു.​ ​ധാ​രാ​ളം​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​അ​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്കും​ ​ഈ​ ​ബി​സി​ന​സ് ​സ്ഥാ​പ​നം​ ​ത​ണ​ലാ​യി.​ ​കെ.​എ​സ്.​എ​സ് ​ര​വി​യേ​ട്ട​നെ​ന്നും​ ​പി.​എം​ ​ര​വി​യേ​ട്ട​നെ​ന്നും​ ​ജ​ന​ങ്ങ​ൾ​ ​സ്നേ​ഹ​പൂ​ർ​വം​ ​വി​ളി​ച്ചു.​ ​അ​ദ്ദേ​ഹ​ത്തി​ന് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​പേ​രി​ലും​ ​സ്വ​ന്തം​ ​പേ​രി​ലും​ ​ഞാ​ൻ​ ​ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​ദു​:​ഖ​ത്തി​ൽ​ ​പ​ങ്കു​ചേ​രു​ന്നു.

ശ്രീ​നാ​രാ​യ​ണ​ ​പ്ര​സ്ഥാ​ന​ത്തെ വ​ള​ർ​ത്തി​യ​ ​ര​വീ​ന്ദ്രൻ

ബാ​ല​കൃ​ഷ്ണ​ൻ​ ​വെ​ള്ളി​കു​ള​ങ്ങര

​​

വ​ട​ക​ര​:​ ​മ​ല​ബാ​റി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​പ്ര​സ്ഥാ​ന​ത്തെ​ ​ആ​രാ​ലും​ ​അ​വ​ഗ​ണി​ക്ക​പ്പെ​ടാ​നാ​വാ​ത്ത​ ​വി​ധം​ ​വ​ള​ർ​ത്തി​യ​ ​വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​ണ് ​വ​ട​ക​ര​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​പി.​എം​ ​ര​വീ​ന്ദ്ര​ൻ.​ ​വ​ട​ക​ര​ ​മേ​ഖ​ല​യി​ലെ​ ​സാ​മൂ​ഹ്യ​ ​സാം​സ്കാ​രി​ക​ ​നാ​യ​ക​ന്മാ​രു​ടെ​യും​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​താ​വ​ള​മാ​യി​രു​ന്നു​ ​പി.​എം​ ​നാ​ണു​വേ​ട്ട​ന്റെ​ ​ക​ട.​ ​പി.​എം​ ​ര​വീ​ന്ദ്ര​നു​മാ​യി​ ​അ​വി​ടെ​ ​നി​ന്നും​ ​സൗ​ഹൃ​ദം​ ​തു​ട​ങ്ങി​യ​വ​രു​മു​ണ്ട്.​ ​കേ​ര​ള​കൗ​മു​ദി​യു​മാ​യും​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഉ​റ്റ​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.​ ​എ​സ്.​എ​ൻ.​ഡി.​പി​യു​ടെ​യും​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​കെ.​എ​സ്.​എ​സ് ​സ്ഥാ​പ​ന​ത്തി​ന്റെ​യു​മെ​ല്ലാം​ ​അ​മ​ര​ത്ത് ​ഇ​രി​ക്കു​മ്പോ​ഴും​ ​സ്വ​ത​സി​ദ്ധ​മാ​യ​ ​ശൈ​ലി​ ​കൈ​വി​ടാ​തെ​യു​ള്ള​ ​പെ​രു​മാ​റ്റം​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​ആ​രു​ടെ​യും​ ​ഹൃ​ദ​യം​ ​കീ​ഴ​ട​ക്കാ​നും​ ​ക​ഴി​ഞ്ഞു.​ ​വ​ട​ക​ര​ ​കെ.​എ​സ്.​എ​സ് ​ലൈ​റ്റ് ​ആ​ൻ​ഡ് ​സൗ​ണ്ട് ​സ്ഥാ​പ​നം​ ​സ​മീ​പ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​സ​മാ​ന​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ ​ത​ര​ത്തി​ൽ​ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തി​ൽ​ ​ര​വീ​ന്ദ്ര​ന്റെ​ ​ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ണ്ട്.​ ​വ​ർ​ക്ക​ല​യി​ലെ​ ​ഗു​രു​ദേ​വ​ ​തീ​ർ​ത്ഥാ​ട​ന​ ​കാ​ല​ത്ത് ​ഒ​രി​ക്ക​ൽ​ ​കെ.​എ​സ്.​എ​സി​നെ​ ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യ​ത് ​അ​ഭി​മാ​ന​മാ​യെ​ന്ന് ​ര​വീ​ന്ദ്ര​ൻ​ ​പ​റ​യു​മാ​യി​രു​ന്നു.

നാ​ടി​ന്റെ​ ​അ​ന്ത്യാ​ഞ്ജ​ലി,​​​ ​അ​നു​ശോ​ചി​ച്ച് ​പ്ര​മു​ഖർ

വ​ട​ക​ര​ ​:​ ​എ​സ് .​എ​ൻ.​ ​ഡി​ .​പി​ ​യൂ​ണി​യ​ൻ​ ​നേ​താ​വും​ ​വ​ട​ക​ര​യി​ലെ​ ​സാ​മൂ​ഹി​ക​ ​സാം​സ്‌​കാ​രി​ക​ ​രം​ഗ​ത്തെ​ ​നി​റ​സാ​ന്നി​ദ്ധ്യ​വു​മാ​യി​രു​ന്ന​ ​പി.​എം​ ​ര​വീ​ന്ദ്ര​ന്റെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​പി,​കെ.​കെ​ ​ര​മ.​എം.​എ​ൽ.​എ​ ,​​​ ​മു​ൻ​ ​കെ​ .​പി​ .​സി.​ ​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ,​ ​വ​ട​ക​ര​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കോ​ട്ട​യി​ൽ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ,​ ​എ​ൻ​ .​വേ​ണു,​ ​തോ​ട​ന്നൂ​ർ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് .​ ​ടി​ .​കെ​ ​അ​ഷ​റ​ഫ് ,​ ​അ​ഡ്വ​ ​ഇ​ ​നാ​രാ​യ​ണ​ൻ​ ​നാ​യ​ർ​ ,​ ​സി​ ​ഭാ​സ്‌​ക്ക​ര​ൻ​ ,​ ​സി​ ​ആ​ർ​ ​പ്ര​ഫു​ൽ​ ​കൃ​ഷ്ണ,​ ​ബാ​ബു​ ​ഒ​ഞ്ചി​യം,​ ​രാം​ദാ​സ് ​മ​ണ​ലേ​രി,​ ​എം​ ​കെ​ ​ഭാ​സ്‌​ക്ക​ര​ൻ​ ,​ ​പി​ ​പി​ ​രാ​ജ​ൻ,​ ​പ്ര​ദീ​പ് ​ചോ​മ്പാ​ല,​ ​ബ​വി​ത്ത് ​മ​ലോ​ൽ,​ ​ആ​യാ​ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​അ​നു​ശോ​ചി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL