SignIn
Kerala Kaumudi Online
Saturday, 13 June 2026 9.15 PM IST

വടയാറിൽ കാറ്റിലും മഴയിലും വീട് നിലംപൊത്തി

kobrenjith

തലയോലപ്പറമ്പ്: കാറ്റിലും മഴയിലും ഓട് മേഞ്ഞ വീട് നിലംപതിച്ചു.
വടയാർ മനക്കേകരിയിൽ ശശിധരന്റെ വീടാണ് ഇന്നലെ രാവിലെ 10ഓടെ തകർന്നുവീണത്. ഉത്തരം തകർന്ന് ഓട് ഉൾപ്പടെ വീടിനുള്ളിലും വീഴുകയായിരുന്നു. ഓട് തകർന്ന് വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മേൽക്കൂര ഉൾപ്പടെ മുറിക്കുള്ളിൽ പതിച്ചതിനെ തുടർന്ന് കട്ടിൽ, മേശ, അലമാര ഉൾപ്പടെയുള്ള ഫർണ്ണീച്ചറുകളും ഇലട്രിക് ഉപകരണങ്ങളും പൂർണമായി തകർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് വി ജേക്കബ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.

ഫോട്ടോ: വടയാർ മനക്കേകരിയിൽ ശശിധരന്റെ ഓട് മേഞ്ഞ വീട് ചൊവ്വാഴ്ച രാവിലെയുണ്ടായ കാറ്റിലും മഴയിലും പൂർണ്ണമായി നിലം പതിച്ച നിലയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL