
കൊല്ലം: വയലാർ രാമവർമ്മ അനുസ്മരണവും അക്ഷരം കലാസാഹിത്യ വേദിയുടെ മൂന്നാമത് 'വയലാർ സംഗീതരത്നം' പുരസ്കാര സമർപ്പണവും ഇന്ന് നടക്കും. ഗാന്ധിഭവൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ പല്ലിശ്ശേരിയുടെ അദ്ധ്യക്ഷതയിൽ സംഗീത നാടക അക്കാഡമി ചെയർമാൻ ജി.വേണുഗോപാൽ പുരസ്കാരം സ്വീകരിക്കും. ജനറൽ സെക്രട്ടറി അഡ്വ. വി.കെ.സന്തോഷ് കുമാർ സ്വാഗതവും കവി എം.പി.വിശ്വനാഥൻ നന്ദിയും പറയും. രാജൻ കോസ്മിക് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് വയലാർ അനുസ്മരണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |